മരുന്നിന് -112

തിരുവനന്തപുരം: കൊറോണാ ജഗ്രതയെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക്ക് ഡൌണ്‍ മൂലം മരുന്നും ആരോഗ്യ പരിപാലനവും അവതാളത്തിലായിപ്പോയ രോഗാവസ്ഥയിലുള്ളവരും പ്രായം ചെന്നവരും ഇനി പരിഭ്രമിക്കേണ്ട. കൂട്ടിനു പോലിസുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് 112- ല്‍ വിളിക്കുക എന്നത് മാത്രമാണ്. ''എന്താണ് സാറേ വേണ്ടത്'' എന്നു ചോദിച്ച് പൊലിസ് അരികിലെത്തും. വൈദ്യശാലയില്‍നിന്നൊ ആശുപത്രിയില്‍നിന്നൊ ഡോക്ടര്‍മാരുടെ സ്വകാര്യ ക്ലിനിക്കില്‍നിന്നൊ, എവിടെനിന്നെങ്കിലുമാകട്ടെ കുറിപ്പടി പ്രകാരമുള്ള മരുന്ന് എത്തിച്ചു തരും. അത് നിങ്ങള്‍ വീട്ടിലൊ, ആശുപത്രിയിലോ, ലോഡ്ജിലോ എവിടെയെങ്കിലുമാകട്ടെ അവിടെ മരുന്നെത്തും.

അതല്ല, നിങ്ങള്‍ക്ക് മരുന്ന് വാങ്ങിയെത്തിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ ഒരു സത്യവാങ്മൂലം കൂടി നല്‍കാന്‍ മറക്കരുത്. അതില്‍ എന്തിനുള്ള മരുന്നാണെന്നും എത്ര നേരം കഴിക്കണമെന്നുമൊക്കെ രേഖപ്പെടുത്തിരിക്കണം. ഇങ്ങനെ മരുന്നെത്തിക്കാനായി പൊലിസ് പ്രത്യേകം വണ്ടി തന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പൊലിസ് ഹൈവേ പെട്രോളിങ്ങിനായി ഉപയോഗിക്കുന്ന വാഹനങ്ങളും ഈ സേവനം ചെയ്യും. തെക്കന്‍ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലുരിക്കാണ്  ഈ വിഭാഗത്തിന്‍റെ ചുമതല.


Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More