തിരുവനന്തപുരത്ത് നിന്നും 5 കോടി രൂപയുടെ തിമിംഗല ഛർദി പിടികൂടി

തിരുവനന്തപുരം: തിമിംഗലത്തിന്‍റെ ഛർദിയായ ആംബർഗ്രീസ് വില്‍ക്കാൻ ശ്രമിച്ച നാല് പേര്‍ പിടിയില്‍. ഷാജി, സജീവ്, ബിജു, രാധാകൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് വനംവകുപ്പ് പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഷാജിയുടെ വീട്ടില്‍ നിന്നാണ് 5 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി വനം വകുപ്പ് കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്നുമാണ് ആംബർഗ്രീസ് ലഭിച്ചതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

പെർഫ്യൂം നിർമാണത്തിന് വേണ്ടി വിദേശത്തേക്ക് കടത്താനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പിടിച്ചെടുത്ത ആംബർഗ്രീസ് കൂടുതല്‍ ശാസ്ത്രീയ പരിശോധനക്കായി അയക്കും. ഇവര്‍ക്ക് പിന്നില്‍ ഇനിയും ആളുകള്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്നില്‍ വലിയ പല്ലുകളുള്ള തരം തിമിംഗലത്തിന്റെ വയറിനകത്താണ് ആംബര്‍ഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറില്‍ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബര്‍ഗ്രിസായി തിമിംഗലം പുറന്തള്ളുന്നത്. പുറന്തള്ളുമ്പോള്‍ അത് കൊഴുത്ത ഒരു വസ്തുവാണെങ്കിലും പിന്നീട് ഇത് കട്ടിയാകും. ഇങ്ങനെ തീരത്ത് അടിയുന്ന ആംബര്‍ഗ്രിസിന് അന്താരാഷ്ട്ര വിപണിയില്‍ നല്ല വില ലഭിക്കും.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നടി ആക്രമിക്കപ്പെട്ട സംഭവം; ഇനി ഒരു പ്രശ്‌നം വന്നാല്‍ ആരും സഹായത്തിനായി എ എം എം എയെ സമീപിക്കില്ല- അര്‍ച്ചനാ കവി

More
More
Web Desk 18 hours ago
Keralam

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കാണും

More
More
Web Desk 18 hours ago
Keralam

വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജ്ജ് കസ്റ്റഡിയില്‍

More
More
Web Desk 20 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ല - ഹൈക്കോടതി

More
More
Web Desk 21 hours ago
Keralam

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി

More
More
Web Desk 23 hours ago
Keralam

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല; കോടതിയില്‍ നിന്ന് കൂടുതല്‍ സമയം തേടുമെന്ന് സര്‍ക്കാര്‍

More
More