വി എസിന്റെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു; നഷ്ടപരിഹാരത്തുക ജനങ്ങള്‍ക്കായി ഉപയോഗിക്കും- ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ പാനല്‍ അഴിമതിയുമായി ബന്ധപ്പെട്ട് വി എസ് അച്ച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്ന് കേസിനുപോകണമെന്ന് കരുതിയിരുന്നില്ലെന്നും ആരോപണങ്ങള്‍ നിഷേധിച്ചപ്പോള്‍ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന ചോദ്യമുയര്‍ന്നതുകൊണ്ടാണ് കേസ് കൊടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്നും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സോളാര്‍ കേസില്‍ എനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ആരോപണങ്ങള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. നഷ്ടപരിഹാരം വേണ്ടെന്നുവയ്ക്കില്ല. കോടതി വിധിച്ച നഷ്ടപരിഹാരത്തുക വി എസ് അച്ച്യുതാനന്ദനില്‍ നിന്ന് ലഭിച്ചാല്‍ സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ അത് ഉപയോഗിക്കും'- ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് വി എസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് തിരുവനന്തപുരം സബ് കോടതി വിധിച്ചത്. 2013-ല്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പുനടത്തി എന്നായിരുന്നു വി എസ് പറഞ്ഞത്. ഇതിനെതിരെയാണ്  ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 18 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More