നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്; സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി

വെല്ലിംഗ്ടണ്‍: രാജ്യത്ത് ഏര്‍പ്പെടുത്തിയ കര്‍ശന കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ന്യൂസിലാന്‍ഡില്‍ ഒമൈക്രോണ്‍ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് അടുത്തയാഴ്ച്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റിവെക്കാനുളള ജസീന്തയുടെ തീരുമാനം. ' രാജ്യത്തെ  സാധാരണക്കാരായ ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല. അവര്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍മൂലം ജീവിതത്തിലെ പല ചടങ്ങുകളും മാറ്റിവയ്‌ക്കേണ്ടിവന്നിട്ടുണ്ടാവും. അവരോടെല്ലാം ക്ഷമ ചോദിക്കുകയാണ്. ഞാനും എന്റെ വിവാഹം മാറ്റിവെക്കുകയാണ്'- എന്നാണ് ജസീന്ത പറഞ്ഞത്. പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച നൂറുപേരെ പങ്കെടുപ്പിച്ച് വിവാഹം പോലുളള ചടങ്ങുകള്‍ നടത്താമെന്ന് രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളിലുണ്ടെങ്കിലും വിവാഹം മാറ്റിവെക്കാനാണ് അവരുടെ തീരുമാനം.

ന്യൂസിലാന്‍ഡിലെ ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗെഫോര്‍ഡാണ് ജസീന്തയുടെ വരന്‍. ഇരുവര്‍ക്കും മൂന്നുവയസുളള ഒരു മകളുണ്ട്. അടുത്തിടെയാണ് ഇരുവരും വിവാഹിതരാവുന്ന വിവരം പ്രഖ്യാപിച്ചത്. 2020 മാര്‍ച്ച് മുതല്‍ ന്യൂസിലാന്‍ഡിലേക്ക് വിദേശികള്‍ക്ക് സന്ദര്‍ശനാനുമതി നിരോധിച്ചിരിക്കുകയാണ്. ജനുവരി മുതല്‍ ഘട്ടം ഘട്ടമായി വിദേശികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും അയല്‍ രാജ്യമായ ഓസ്‌ട്രേലിയയില്‍ ഒമൈക്രോണ്‍ വ്യാപനം തീവ്രമായതോടെ ശക്തമായ ജാഗ്രത തുടരാന്‍ ന്യൂസിലാന്‍ഡ് തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് 12 വയസിനു മുകളില്‍ പ്രായമുളള 94 ശതമാനം പേരും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണ്. 56 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 20 ലക്ഷത്തോളം പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുളളത്. എല്ലാ സംസ്ഥാനങ്ങളിലും ഒമൈക്രോണ്‍ വേരിയന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. 9692 പേര്‍ക്കാണ് രാജ്യത്ത് ഒമൈക്രോണ്‍ ബാധിച്ചത്.

Contact the author

Web Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More