അലി അക്ബര്‍ ഡബിള്‍ റോളില്‍; നിര്‍മ്മാണം: അലിഅക്ബര്‍, സംവിധാനം: രാമസിംഹന്‍

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യ കഥാപാത്രമാക്കി രാമസിംഹന്‍ എന്ന അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 'പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ അലി അക്ബര്‍, രചന, സംവിധാനം: രാമസിംഹന്‍ എന്നാണ് പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം: അലി അക്ബര്‍ എന്നുതന്നെയാണുള്ളത്. 

സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടത്തിയെന്ന് ആരോപിച്ചാണ് അലി അക്ബര്‍ മതവും പേരും മാറുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത വന്ന ദിവസം അലി അക്ബര്‍ നടത്തിയ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഫേസ്ബുക്ക് അദ്ദേഹത്തിന്‍റെ അക്കൗണ്ടിന് ഒരു മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ലൈവില്‍ സംസാരിക്കുന്നതിനിടെ കടുത്ത വര്‍ഗ്ഗീയത പറയാന്‍ തുടങ്ങിയ അലി അക്ബറിനോട്‌ 'കുമ്മോജി'യിട്ടുകൊണ്ടാണ് ചിലര്‍ പ്രതികരിച്ചത്. അതില്‍ മനംനൊന്ത അലി അക്ബര്‍ മറ്റൊരു അക്കൗണ്ട് വഴി ലൈവില്‍ വന്നാണ് മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ സിനിമ നിര്‍മ്മിക്കുന്ന അലി അക്ബര്‍ ആരാണെന്നാണ്‌ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഫേസ്ബുക്ക് നെയിമും അലി അക്ബര്‍ എന്നുതന്നെ തുടരുകയാണ്. ''അലി അക്ബര്‍ എന്ന പേര് ഇപ്പോഴും ഉപയോഗിക്കുന്നത് ഔചിത്യമാണോ?'', ''ഈ പേര് ഇനിയും ചുമക്കണോ?'' എന്നൊക്കെ അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ കയറി ചോദിക്കുന്നവര്‍ ധാരാളമാണ്. ''എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല. ജന്മംകൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുന്നു. ആയിരക്കണക്കിന് ഇമോജികള്‍ ഇട്ടവരോടുള്ള എന്റെ ഉത്തരമാണിതെന്നുമൊക്കെ'' പറഞ്ഞു പോയതല്ലേ... എന്നിട്ടും എന്താണ് പേരുമാറ്റാത്തത് സിങ്കമേ''- എന്ന് പരിഹസിക്കുന്നവരും ധാരാളം.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു 'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ആഷിക് അബു ചിത്രം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ അത് യാഥാര്‍ത്ഥ്യമാകുമെന്നുമാണ് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്‌ പറയുന്നത്. മലബാര്‍ കലാപം ഹിന്ദു കൂട്ടക്കൊലയാണെന്നും അതിനു നേതൃത്വം നല്‍കിയത് വാരിയം കുന്നനാണെന്നുമാണ് രാമസിംഹന്‍ എന്ന അലി അക്ബറിന്‍റെ വാദം. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More