മുസ്ലീമായതുകൊണ്ട് വീട് വാടകയ്ക്ക് കിട്ടുന്നില്ല- 'പുഴു' വിന്‍റെ സംവിധായിക റത്തീന

കൊച്ചി: മുസ്ലീമായതിന്റെ പേരില്‍ വാടകയ്ക്ക് വീട് കിട്ടാതായ അനുഭവം പങ്കുവെച്ച് മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'പുഴു'വിന്റെ സംവിധായിക റത്തീന. മുസ്ലീമായതുകൊണ്ടും കൂടെ ഭര്‍ത്താവില്ലാത്തതുകൊണ്ടുമെല്ലാം തനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ലെന്ന് റത്തീന പറയുന്നു. കൂടെ 7 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ പാടില്ല എന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാടില്ല തുടങ്ങിയ നിബന്ധനകളും വാടകക്ക് വീട് നോക്കുമ്പോള്‍ നേരിടേണ്ടി വരും എന്നും റത്തീന പറയുന്നു . ഫേസ്ബുക്കിലൂടെയാണ് അവര്‍ തന്റെ അനുഭവം പങ്കുവെക്കുന്നത്. 

റത്തീനയുടെ കുറിപ്പ്

'"റത്തീന ന്ന് പറയുമ്പോ??"

"പറയുമ്പോ? " 

"മുസ്ലിം അല്ലല്ലോ ല്ലേ?? "

"യെസ് ആണ്..."

"ഓ, അപ്പൊ  ബുദ്ധിമുട്ടായിരിക്കും  മാഡം!"

കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല.  ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല  എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമായിരിക്കും! 

പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്

ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി

സിനിമയോ, നോ നെവർ

അപ്പോപിന്നെ മേൽപറഞ്ഞ എല്ലാം കൃത്യമായി തികഞ്ഞ  എനിക്കോ?! .. 

"ബാ.. പോവാം ...." 

---Not All Men ന്ന് പറയുന്ന പോലെ  Not all landlords എന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഉയരെ'യുടെ എക്സിക്യുട്ടീവ്‌ പ്രൊഡ്യുസര്‍ ആയിരുന്ന റത്തീന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. നടിയും സംവിധായികയുമായ രേവതിയുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് പുഴു. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് വില്ലന്‍ പരിവേഷമാണെന്ന സൂചന നല്‍കുന്ന ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോഹന്‍ തുടങ്ങിയവരം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എസ് ജോര്‍ജ്ജാണ് പുഴു നിര്‍മിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More