സാനിയ മിര്‍സ ടെന്നീസ് കളം വിടുന്നു

ഇന്ത്യയുടെ ആദ്യ വനിതാ ടെന്നീസ് സൂപ്പർ താരം സാനിയ മിര്‍സ വിരമിക്കുന്നു. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ പുറത്തായതിനു പിന്നാലെയാണ് താരം കളി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ താന്‍ ടെന്നീസില്‍ നിന്നും വിരമിക്കുകയാണെന്നാണ് താരം പറഞ്ഞത്. 35 കാരിയായ സാനിയ മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍‍സ്‌ താരമാണ്. ആറ് ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്. 

'ഞാന്‍ വിരമിക്കുകയാണ്. അതിന് കുറച്ച് കാരണങ്ങളുണ്ട്. പഴയതുപോലെ കളിക്കാന്‍ സാധിക്കുന്നില്ല. ഇപ്പ്രാവിശ്യത്തെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസില്‍ കളിക്കുമ്പോള്‍ ശരീരത്തിന് നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഞങ്ങള്‍ പരാജയപ്പെട്ടതെന്ന് കരുതുന്നില്ല. പക്ഷെ ഇപ്പോള്‍ വിരമിക്കാന്‍ പ്രായമായി എന്ന് എന്‍റെ മനസ് പറയുന്നു. കളിയുടെ അവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ മൂന്ന് വയസുള്ള എന്‍റെ മകനെയും ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല. അവന് ഇപ്പോള്‍ എന്നെ ആവശ്യമാണ്'- സാനിയ മിര്‍സ പറഞ്ഞു.

കളിക്കാന്‍ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. ശരീരഭാരം കുറച്ചും കായിക ക്ഷമത നേടിയും അമ്മമാര്‍ക്ക് മാതൃകയാകാന്‍ താന്‍ ശ്രമിച്ചിരുന്നു എന്നും സാനിയ മിര്‍സ കൂട്ടിച്ചേര്‍ത്തു. ഏഷ്യൻ ഗെയിംഗ്സ്, കോമൺവെൽത്ത് മെഡലുകളും സാനിയ കരസ്ഥമാക്കിയിട്ടുണ്ട്. പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. 2018ൽ ഗർഭിണി ആയതിനു ശേഷം ബ്രേക്കെടുത്ത സാനിയ 2020ൽ തിരികെവന്നു. 2021ലാണ് സാനിയ തൻ്റെ അവസാന കിരീടം നേടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിംബിള്‍ഡണില്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കരിയാണ് സാനിയ. ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ അവര്‍ നാല് സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. ജന്മം കൊണ്ട് ഇസ്ലാം മതത്തില്‍പ്പെട്ട സാനിയ ശരീര ഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് കോര്‍ട്ടില്‍ ഇറങ്ങിയത് പൗരോഹിത്യത്തെ ചൊടുപ്പിച്ചിരുന്നു. ഖേല്‍രത്ന, അര്‍ജുന അവാര്‍ഡ് എന്നിവ നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.

Contact the author

Sports Desk

Recent Posts

Sports Desk 8 months ago
Tennis

മകന് മുന്നില്‍ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല; കണ്ണുകള്‍ നിറഞ്ഞ് സാനിയ മിര്‍സ

More
More
Sports Desk 3 years ago
Tennis

യു എസ് ഓപ്പണ്‍ 2020: വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കക്ക്

More
More
Sports Desk 3 years ago
Tennis

തിരിച്ചു വരവിൽ സാനിയക്ക് കിരീട നേട്ടം

More
More
Sports Desk 3 years ago
Tennis

രണ്ടാം വരവിൽ സാനിയക്ക് വിജയത്തുടക്കം

More
More