മകന് മുന്നില്‍ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല; കണ്ണുകള്‍ നിറഞ്ഞ് സാനിയ മിര്‍സ

മെല്‍ബണ്‍: ആസ്ട്രേലിയ ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍‍സ്‌സിന്‍റെ കലാശപ്പോരാട്ടത്തില്‍ സാനിയ മിര്‍സ- രോഹിത് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിൽനിന്നുള്ള ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയമറിഞ്ഞത്. കിരീടത്തോടെ ഗ്രാന്‍ഡ്‌സ്ലാം കരിയര്‍ അവസാനിപ്പിക്കാമെന്ന സാനിയ മിര്‍സയുടെ സ്വപ്നമാണ് ഇതോടെ അവസാനിക്കുന്നത്. തോല്‍വിയ്ക്ക് ശേഷം വളരെ വികാരാധീനയായാണ്‌ സാനിയ മിര്‍സ സംസാരിച്ചത്.

'കുടുംബം ഇന്ന് കളികാണാന്‍ എത്തിയിട്ടുണ്ട്. മകന്‍റെ മുന്‍പില്‍ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാന്‍ സാധിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല. 2005- ല്‍ സെറീന വില്യംസിനെതിരെ ആസ്ട്രേലിയന്‍ ഓപ്പന്‍ കളിച്ചാണ് കരിയര്‍ തുടങ്ങുന്നത്. അന്ന് തനിക്ക് 18 വയസായിരുന്നു... ഇതുപറഞ്ഞതോടെ സാനീയ കരയുകയും വാക്കുകള്‍ ഇടറുകയും ചെയ്തു. പ്രസംഗം അല്‍പ്പസമയത്തേക്ക് നിര്‍ത്തിയ സാനിയയെ വന്‍കരഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. റോഡ്‌ ലേവര്‍ അരീന തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ചൊരു വേദി കിട്ടുമെന്ന് കരുതുന്നില്ല. താന്‍ കരയുന്നത് സങ്കടം കൊണ്ടല്ല, മറിച്ച് സന്തോഷം മൂലമാണ്. വിജയികളായ മാറ്റോസ്-സ്റ്റെഫാനിയ സഖ്യത്തിന്റെ ഈ നല്ല സമയത്തെ ഇല്ലാതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും' സാനിയ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിംബിള്‍ഡണില്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കരിയാണ് സാനിയ. ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ അവര്‍ നാല് സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. ഏഷ്യൻ ഗെയിംഗ്സ്, കോമൺവെൽത്ത് മെഡലുകളും സാനിയ കരസ്ഥമാക്കിയിട്ടുണ്ട്. പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. 2018ൽ ഗർഭിണി ആയതിനു ശേഷം ബ്രേക്കെടുത്ത സാനിയ 2020ൽ തിരികെവന്നു. 2021ലാണ് സാനിയ തൻ്റെ അവസാന കിരീടം നേടുന്നത്. ഖേല്‍രത്ന, അര്‍ജുന അവാര്‍ഡ് എന്നിവ നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.

Contact the author

Sports Desk

Recent Posts

Sports Desk 2 years ago
Tennis

സാനിയ മിര്‍സ ടെന്നീസ് കളം വിടുന്നു

More
More
Sports Desk 3 years ago
Tennis

യു എസ് ഓപ്പണ്‍ 2020: വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കക്ക്

More
More
Sports Desk 4 years ago
Tennis

തിരിച്ചു വരവിൽ സാനിയക്ക് കിരീട നേട്ടം

More
More
Sports Desk 4 years ago
Tennis

രണ്ടാം വരവിൽ സാനിയക്ക് വിജയത്തുടക്കം

More
More