തിരിച്ചു വരവിൽ സാനിയക്ക് കിരീട നേട്ടം

Sania Mirza and Kichenok at Hobart Tennis

രണ്ടാം വരവ് കിരീടത്തോടെ ആഘോഷിച്ച് സാനിയ മിർസ. ഹോബാർട്ട് ഇന്‍റര്‍നാഷണല്‍ ഡബ്ല്യൂ.ടി.എ ടൂർണമെന്‍റില്‍ ഡബിൾസ് കിരീടം സ്വന്തമാക്കിയാണ് തിരിച്ചു വരവ് സാനിയ അവിസ്മരണീയമാക്കിയത്. ഫൈനലിൽ ചൈനയുടെ ഷായി പെങ്- ഷായി ഴാങ് സഖ്യത്തെ തോൽപ്പിച്ചുകൊണ്ടാണ് സാനിയ-നാദിയ കിച്ചെനോക്ക് സഖ്യം കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ - ഉക്രൈൻ സഖ്യത്തിന്‍റെ ജയം. സ്കോർ (6-4, 6-4). സാനിയയുടെ നാൽപ്പത്തിരണ്ടാമത് ഡബ്ല്യൂ.ടി.എ കിരീടമാണിത്   സാനിയ-നദിയ സംഖ്യം ടൂർണമെന്‍റില്‍ സീ‍ഡ് ചെയ്യപ്പെട്ടിരുന്നില്ല. വിജയികൾക്ക് 13580 ഡോളർ സമ്മാനമായി ലഭിക്കും. ടൂർണമെന്‍റ്  വിജയത്തിലൂടെ സാനിയ-നാദിയ സഖ്യം 280 റാങ്കിങ്ങ് പോയിന്‍റുകളും സ്വന്തമാക്കി.

രണ്ടുവർഷത്തിന് ശേഷമാണ് സാനിയ അന്താരാഷ്ട്ര മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്.  അമ്മയായതിന് ശേഷമുള്ള വരവിലുള്ള കിരീടം നേട്ടം തുടർന്നുള്ള കരിയറിൽ സാനിയക്ക് ഊർജ്ജമാകും. 33 കാരിയായ സാനിയ ഒളിമ്പിക്ക് സ്വർണം ലക്ഷ്യമാക്കിയാണ് തിരിച്ചു വരവ് പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിലും സാനിയ ഉടൻ മാറ്റുരക്കും.

Contact the author

Sports Desk

Recent Posts

Sports Desk 8 months ago
Tennis

മകന് മുന്നില്‍ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല; കണ്ണുകള്‍ നിറഞ്ഞ് സാനിയ മിര്‍സ

More
More
Sports Desk 1 year ago
Tennis

സാനിയ മിര്‍സ ടെന്നീസ് കളം വിടുന്നു

More
More
Sports Desk 3 years ago
Tennis

യു എസ് ഓപ്പണ്‍ 2020: വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കക്ക്

More
More
Sports Desk 3 years ago
Tennis

രണ്ടാം വരവിൽ സാനിയക്ക് വിജയത്തുടക്കം

More
More