'അവള്‍ക്കൊപ്പം' എന്ന് ഐക്യദാര്‍ഢൃം പ്രഖ്യാപിക്കുന്നവരെല്ലാം അവള്‍ നെഞ്ചുപൊട്ടിക്കരയുമ്പോള്‍ എവിടെയായിരുന്നു- സയനോര

കൊച്ചി: അതിക്ഷേപിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി തുറന്നുപറഞ്ഞതോടെ സിനിമാ രംഗത്തുളള നിരവധിപേരാണ് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. നടി എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെയുളള താരങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അതേസമയം, നടി ആക്രമിക്കപ്പെട്ട് അഞ്ചുവര്‍ഷത്തിനു ശേഷമുളള സൂപ്പര്‍ താരങ്ങളുടെ പിന്തുണ പ്രഖ്യാപിക്കല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗായികയും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമായ  സയനോര രംഗത്തുവന്നിരിക്കുന്നത്. തന്റെ സുഹൃത്ത് ക്രൂരമായ ആക്രമണത്തിന് ഇരയായപ്പോള്‍ അവളുടെ കൂടെ നില്‍ക്കാത്തവര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ലെന്ന് സയനോര പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സയനോരയുടെ പ്രതികരണം. 

'അവള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുളള വളരെ കുറച്ചുപേര്‍ മാത്രമാണ് പിന്തുണയുമായി എത്തിയത്. മിക്ക സിനിമാക്കാരും അന്ന് മൗനം പാലിക്കുകയായിരുന്നു. എല്ലാവരും വായും പൂട്ടി ഇരുന്നപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമാണ് അവള്‍ക്കൊപ്പം നിന്നത്. അന്ന് മൗനം പാലിച്ച അവര്‍ എന്തിനാണ് ഇന്ന് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല. സിനിമാ രംഗത്തെ അതികായന്‍മാരോട് ചോദിക്കാനുളളത് ഇതാണ്. നിങ്ങള്‍ പോസ്റ്റ് പങ്കുവെച്ചാല്‍ അവള്‍ക്ക് നീതി കിട്ടുമോ? സംഭവം നടന്നശേഷം അവളുടെ നെഞ്ചുപൊട്ടിയുളള കരച്ചില്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. രാത്രികളില്‍ ഉറങ്ങാതിരുന്ന് സങ്കടം പറയുന്നത് കണ്ടിട്ടുണ്ട്. അവളുടെ വേദന നേരില്‍ കണ്ടറിഞ്ഞവരാണ് ഞങ്ങള്‍. അന്ന് ഈ സിനിമാ മേഖലയിലുളള ആരെയും കണ്ടിട്ടില്ല. പച്ചവെളളം പോലെ എല്ലാ കാര്യങ്ങളും അറിയുന്നവരാണ് മൗനം പാലിക്കുന്നത്'- സയനോര പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തനിക്ക് നേരെ നടന്ന അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ നടി ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണെന്നും നാളെ മറ്റുളള പെണ്‍കുട്ടികള്‍ക്ക് അവര്‍ നേരിടേണ്ടിവരുന്ന അതിക്രമം തുറന്നുപറയാന്‍ അവള്‍ ധൈര്യം നല്‍കുകയാണെന്നും സയനോര പറഞ്ഞു. നടിക്ക് നീതി ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ നീതി നടപ്പായാല്‍ ഓരോ പെണ്‍കുട്ടിക്കും ചെറുത്തുനില്‍ക്കാനുളള ആര്‍ജ്ജവമുണ്ടാകും. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം എന്നും സയനോര കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 15 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More