ധീരജിന്റെ മരണം തിരുവാതിര കളിച്ച് ആഘോഷിക്കുകയാണ് സി പി എം - കെ സുധാകരന്‍

തിരുവനന്തപുരം: ഇടുക്കി ഗവ. എഞ്ചിനീയറിഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ധീരജിന്റെ മരണത്തില്‍ ഇടതുപക്ഷത്തിന് സങ്കടമല്ല ആഹ്ലാദമാണുളളത്. അവര്‍ തിരുവാതിര കളിച്ച് ആഹ്ലാദിക്കുകയാണ് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. കേരളത്തിലെ കോളേജുകളില്‍ സി പി എമ്മും ഡി വൈ എഫ് ഐയും എസ് എഫ് ഐയും സംയുക്തമായി ഉണ്ടാക്കുന്ന കലാപങ്ങളുടെ രക്തസാക്ഷിയാണ് ധീരജെന്നും വിലാപയാത്ര നടത്തേണ്ട സന്ദര്‍ഭത്തില്‍ സ്മാരകത്തിന് സ്ഥലം വാങ്ങാന്‍ പോയവരാണ് സിപി എമ്മുകാരെന്നും സുധാകരന്‍ പറഞ്ഞു.

'ധീരജിന്റെ മരണത്തില്‍ സിപിഎമ്മിന് തെല്ലും ദുഖമില്ല. അവര്‍ തിരുവാതിരക്കളി നടത്തി ആഘോഷിക്കുകയാണ്. മരണവാര്‍ത്ത വന്നപ്പോള്‍ സി പി എമ്മുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിനുളള സ്മാരകം പണിയാന്‍ എട്ട് സെന്റ് ഭൂമി വില കൊടുത്ത് വാങ്ങുക എന്നതാണ്. വിലാപയാത്ര നടത്തേണ്ടവരാണ് ഭൂമി വാങ്ങാന്‍ പോയത്. സി പി എം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇത്രയും കാര്യങ്ങള്‍ നടക്കുമ്പോഴും പൊലീസിന് അനക്കമില്ല. പൊലീസിനെ സി പി എം ഭയപ്പെടുത്തി വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ്-കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണ എഞ്ചിനീയറിഗ് കോളേജുകളില്‍ കെ എസ് യുവിന്റെ പ്രവര്‍ത്തനം ഒരുപാട് ഉണ്ടാവാറില്ല എന്നാല്‍ ഇത്തവണ തന്റെ കുട്ടികള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. വളരെ നല്ല വിജയമാണ് അവര്‍ കോളേജ് തെരഞ്ഞെടുപ്പുകളില്‍ നേടുന്നതെന്നും സുധാകരന്‍ പറഞ്ഞു. ധീരജ് കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് കോളേജിലെ വോട്ടുകള്‍  എണ്ണി  നോക്കിയാല്‍ എവിടെയും കെ എസ് യു ജയിച്ചിട്ടുണ്ടാവുമെന്നും അതില്ലാതാക്കാന്‍ പുറത്തുനിന്നുളള ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More