ശിവശങ്കരന്‍ എന്ന ഒര്‍ജിനല്‍ മുഖ്യമന്ത്രിയെ വീണ്ടും കൂടെ കൂട്ടുന്നത് കെ റെയില്‍ കമ്മീഷന്‍ പങ്കുവെക്കാന്‍ - കെ സുധാകരന്‍

സ്വര്‍ണ്ണക്കടത്തുകേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തിയതിനെതിരെ പ്രതിഷേധവുമായി കെ പി സി സി പ്രസിഡന്‍റ്  കെ സുധാകരന്‍. താൻ ടിഷ്യൂ പേപ്പർ ചുരുട്ടി കൊടുത്താലും ഒപ്പിടുന്ന വിഡ്ഡിയാണ് പിണറായി വിജയൻ എന്ന് പറഞ്ഞു നടന്ന ശിവശങ്കരനാണ് ഒരിക്കൽക്കൂടി ഒറിജിനൽ മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നതെന്ന് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ- റയിൽ പദ്ധതിയിൽ കോടികളുടെ കൈക്കൂലിയും, കമ്മിഷൻ തുകയുടെ വീതം വെയ്പ്പും ഏകോപിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ശിവശങ്കരനെ വീണ്ടും കൂടെ കൂട്ടാൻ പോകുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശിവശങ്കരൻ ഐ എ എസിനെതിരെയുള്ള കേസുകൾ കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ നിർത്തിവെച്ചതും, ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ സുരേന്ദ്രനുൾപ്പെടെയുള്ളവർ കുറ്റാരോപിതരായ കുഴൽപ്പണ കേസിൽ പിണറായി പോലീസ് പെട്ടെന്ന് നിശബ്ദരായതും കേരളത്തിലേവരും ശ്രദ്ധിച്ച കാര്യമാണ്.   "താൻ ടിഷ്യൂ പേപ്പർ ചുരുട്ടി കൊടുത്താലും ഒപ്പിടുന്ന വിഡ്ഡിയാണ് പിണറായി വിജയൻ " എന്ന് പറഞ്ഞു നടന്ന ശിവശങ്കരനാണ് ഒരിക്കൽക്കൂടി 'ഒറിജിനൽ മുഖ്യമന്ത്രി'പദവിയിലേക്കെത്തുന്നത്.

സ്വർണ്ണക്കള്ളക്കടത്തും ലൈഫ്മിഷൻ അഴിമതിയുമടക്കം കുറ്റങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് യാതൊരു ധാർമികതയുമില്ലാതെ ശിവശങ്കരനെ തിരിച്ചെടുക്കുന്നത്. പത്താം ക്ലാസ് പോലും പാസ്സാകാത്ത ഇഷ്ടക്കാരി സ്വപ്നയെ ഉന്നത പദവിയിൽ നിയമിച്ചതും പമ്പാ മണൽക്കടത്തും ഒക്കെ പിണറായി വിജയന് വേണ്ടി ശിവശങ്കരൻ നടത്തിയ ഇടപാടുകളാണ്.

കെ- റയിൽ പദ്ധതിയിൽ കോടികളുടെ കൈക്കൂലിയും,കമ്മിഷൻ തുകയുടെ വീതം വെയ്പ്പും ഏകോപിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ശിവശങ്കരനെ വീണ്ടും കൂടെ കൂട്ടാൻ പോകുന്നത്. ശിവശങ്കരന്റെ പഴയ 'സ്വപ്ന ടീമിനെ' കെ റയിൽ അഴിമതിക്കായും സംസ്ഥാന സർക്കാർ മുന്നിൽ നിർത്തിയാൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. 

എല്ലാ അഴിമതികളും കഴിഞ്ഞ്  "എനക്കറിയില്ല'' എന്ന് പറഞ്ഞാലുടൻ "ഓമ്പ്രാ.... " എന്ന് പറഞ്ഞ് മുഖ്യമന്ത്രിയ്ക്ക് കൈയ്യടിക്കേണ്ട ഗതികേടാണ് സി പി എമ്മിനുള്ളത്.കണ്ണും കാതും തുറന്ന് നമ്മൾ കാവൽ നിന്നില്ലെങ്കിൽ ദൈവത്തിൻ്റെ സ്വന്തം നാടിനെ പിണറായി വിജയനും സംഘവും വിറ്റുതുലയ്ക്കും!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 19 hours ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 days ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More