തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാന്‍ ഉത്തരവിട്ട് താലിബാന്‍

കാബൂള്‍: തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാന്‍ ഉത്തരവിട്ട് താലിബാന്‍ സര്‍ക്കാര്‍. ഇസ്‌ലാമിക ശരീഅത്ത് നിയമം അനുസരിച്ച് അന്യ സ്ത്രീകളെ നോക്കാന്‍ പാടില്ല. എന്നാല്‍ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ഈ നിയമത്തിന് എതിരാണെന്നാണ് താലിബാന്‍ തീവ്രവാദികളുടെ വാദം. പടിഞ്ഞാറൻ അഫ്ഗാൻ പ്രവിശ്യയായ ഹെറാത്തിലെ കടയുടമകള്‍ക്കാണ് താലിബാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് താലിബാന്‍ പ്രാദേശിക ഘടകം വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. 

തുണിക്കടകളിലുള്ള ബൊമ്മകളെ പൂര്‍ണമായി നീക്കം ചെയ്യുകയാണ് വേണ്ടത്. എന്നാല്‍  നിയമത്തിന്‍റെ ആദ്യപടിയെന്നോണം ബൊമ്മകളുടെ തല മാത്രം നീക്കം ചെയ്താല്‍ മതിയെന്നാണ് ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ യാഥാസ്ഥിതിക നിയമത്തിനെതിരെ അഫ്ഗാനിസ്ഥാനിലെ വ്യാപാരികളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നു വരുന്നത്. തുണിക്കടകളില്‍ ഉപയോഗിക്കുന്ന ബൊമ്മകള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ 15000 രൂപയിലധികം വിലയുണ്ട്. അതുകൊണ്ട് തന്നെ ബൊമ്മകള്‍ നശിപ്പിക്കുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ ആശങ്ക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് മതകാര്യങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക മന്ത്രാലയം നിലവില്‍ വന്നത്. സ്ത്രീകളുടെ ക്ഷേമത്തിനു വേണ്ടിയുള്ള മന്ത്രാലയം അടച്ചുപൂട്ടിയായിരുന്നു അത്. കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങളും നിലപാടുകളുമാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കി വരുന്നത്. സ്ത്രീകളോട് വളരെ മോശം സമീപനമാണ് താലിബാന്‍ ഭരണാധികാരികളില്‍ നിന്നും ഉണ്ടാകുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം. ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കു. സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. വാര്‍ത്ത വായിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കണം  തുടങ്ങി  കടുത്ത യാഥാസ്ഥിതിക സ്ത്രീ വിരുദ്ധ നിയമങ്ങളാണ് താലിബാന്‍ അഫ്ഗാന്‍ ജനതക്ക് മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More