ഇമ്രാന്‍ ഖാനുകീഴില്‍ പാക്കിസ്ഥാന്‍ കൊളളക്കാരുടെ നാടായി മാറി- മുന്‍ ഭാര്യ റെഹം ഖാന്‍

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്റെ ഭരണത്തിനുകീഴില്‍ പാക്കിസ്ഥാന്‍ ഭീരുക്കളുടെയും കൊളളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായിമാറിയെന്ന് മുന്‍ ഭാര്യ റെഹം ഖാന്‍. ഞായറാഴ്ച്ച റെഹം ഖാന്‍ സഞ്ചരിച്ച വാഹനത്തിനുനേരേ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു. അതിനുപിന്നാലെയാണ് മുന്‍ ഭര്‍ത്താവിനെ ലക്ഷ്യംവെച്ചുളള റെഹം ഖാന്റെ പരാമര്‍ശം.

'എന്റെ അനന്തിരവന്റെ വിവാഹം കഴിഞ്ഞ് മടങ്ങുംവഴി എന്റെ കാറിനുനേരേ വെടിയുതിര്‍ത്തു. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനത്തെ ഗണ്‍പോയിന്റില്‍ നിര്‍ത്തി. ഞാന്‍ വാഹനം മാറിക്കയറി. എന്റെ പേഴ്‌സണല്‍ സെക്രട്ടറിയും ഡ്രൈവറും മാത്രമേ കാറിലുണ്ടായിരുന്നുളളു. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാക്കിസ്ഥാന്‍. ഭീരുക്കളുടെയും അത്യാഗ്രഹികളുടെയും കൊളളക്കാരുടെയും രാജ്യത്തേക്ക് സ്വാഗതം' - എന്നാണ് റെഹം ഖാന്‍ ട്വീറ്റ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തനിക്ക് പരിക്കേറ്റിട്ടില്ലെങ്കിലും സംഭവം വളരെയധികം രോഷവും ആശങ്കയുമുണ്ടാക്കിയെന്ന് റെഹം ഖാന്‍ പറഞ്ഞു. ഭീരുക്കളെപ്പോലെ പിന്നില്‍ നിന്ന് യുദ്ധം ചെയ്യുന്നതിനേക്കാള്‍ നേരിട്ട് ദ്വന്ദ്വയുദ്ധമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ്- പാക് വംശജയായ റെഹം ഖാന്‍ 2014-ലാണ് ഇമ്രാന്‍ ഖാനെ വിവാഹം ചെയ്യുന്നത്. 2015 ഒക്ടോബര്‍ 20 വരെ മാത്രമാണ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്. ഇമ്രാന്‍ ഖാന്റെ ഭരണത്തിലെ ന്യൂനതകളെ നിരന്തരം വിമര്‍ശിക്കുന്നയാളാണ് റെഹം ഖാന്‍.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More