'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി

ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏക ദിന പരമ്പരക്കായുളള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ഇന്‍ ഫോം ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ. ഇന്ത്യക്കുവേണ്ടി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുളളയാളാണ് റുതുരാജ് എന്നാണ് ചേതന്‍ ശര്‍മ്മ പറഞ്ഞത്.

'തീര്‍ച്ചയായും ശരിയായ സമയത്താണ് അദ്ദേഹത്തിന് അവസരം ലഭിച്ചിരിക്കുന്നത്. റുതുരാജ് ടി20 ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലുമുണ്ട്. അദ്ദേഹം എവിടെപ്പോയാലും അവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കും'- ചേതന്‍ ശര്‍മ്മ പറഞ്ഞു. ജനുവരി 19-നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. 19, 21, 23 തിയതികളിലാണ് മത്സരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരുപത്തിനാല് കാരനായ റുതുരാജ് പൂനെ സ്വദേശിയാണ്. 2021-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച സ്‌കോററായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് റുതുരാജ്. അഞ്ച് മത്സരങ്ങളില്‍ നിന്നായി 603 റണ്‍സ് നേടിയിട്ടുണ്ട്. 168 റണ്‍സാണ് റുതുരാജിന്റെ ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകന്‍.

Contact the author

National Desk

Recent Posts

Sports Desk 2 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 5 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More