മതനിന്ദ നടത്തുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു

ചണ്ഡീഗഡ്: മതനിന്ദ നടത്തുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. വിശുദ്ധ ഖുര്‍ആനോ, ബൈബിളോ, ഭഗവത് ഗീതയോ, ഗുരു ഗ്രന്ഥാ സാഹിബോ ആവട്ടെ, ഏത് മതഗ്രന്ഥത്തെ അപമാനിച്ചാലും അവരെ പരസ്യമായി തൂക്കിലേറ്റണം എന്നാണ് നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞത്. പഞ്ചാബില്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അവയെ അനുകൂലിക്കുന്ന തരത്തിലുളള സിദ്ദുവിന്റെ പരാമര്‍ശം.

'മതവികാരങ്ങള്‍ വ്രണപ്പെടുത്താനുളള ശ്രമങ്ങള്‍ മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല. പഞ്ചാബിലെ സമാധാനം തകര്‍ക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലാണ് പഞ്ചാബ് നിലനില്‍ക്കുന്നത്. ഒരു ശക്തികള്‍ക്കും പഞ്ചാബിനെ തകര്‍ക്കാനാവില്ല. മതവികാരം വ്രണപ്പെടുത്താനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം' -സിദ്ദു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുളളില്‍ അമൃത്സറിലും ഗുരുദ്വാരയിലുമായി രണ്ട് ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനുമുന്നിലുളള വാളില്‍ തൊടാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് യുവാവിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. രണ്ടാമത്തെ ആള്‍ക്കൂട്ട കൊലപാതകം ഞായറാഴ്ച്ച കപുര്‍ത്തല ജില്ലയിലെ ഗുരുദ്വാരയില്‍ വെച്ചായിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവാവിനെ മര്‍ദ്ദിച്ച് കൊന്നത്. എന്നാല്‍ മതവികാരം വ്രണപ്പെടുത്തിയതിന് തെളിവുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 19 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More