ഹൈസ്പീഡ് റെയില്‍ കേരളത്തിന് ആവശ്യം - സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര

ഹൈസ്പീഡ് റെയില്‍ കേരളത്തിന് ആവശ്യമാണെന്ന് പ്രശസ്ത സഞ്ചാരിയും മാധ്യമ മേധാവിയുമായ സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര. ഇനിയുള്ള കാലത്ത് മനുഷ്യന്‍റെ സമയത്തിനാണ് ഏറ്റവും കൂടുതല്‍ വില. മൂന്നരക്കോടി ജനങ്ങള്‍ രണ്ടുമണിക്കൂര്‍ കൂടുതല്‍ യാത്ര ചെയ്ത് ഒരു സ്ഥലത്തെത്തുക എന്നു പറഞ്ഞാല്‍ ഏതാണ്ട് ഏഴു കോടി മണിക്കൂറുകള്‍ നമുക്ക് നഷ്ടമാകുന്നു എന്നാണ് അര്‍ഥം. അതുണ്ടാക്കുന്ന സമയ സാമ്പത്തിക നഷ്ടങ്ങള്‍ക്കും പ്രക്രുതിക്കുണ്ടാകുന്ന കേടുപാടുകള്‍ക്കും നാം കനത്ത വില നല്‍കേണ്ടിവരും - സന്തോഷ്‌ ജോര്‍ജ്ജ് പറഞ്ഞു.

പാസഞ്ചര്‍ വാഹനങ്ങളും ട്രക്കുകളും കയറ്റി കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ ഹൈസ്പീഡ് റെയിലിനെ വിപുലപ്പെടുത്തണം എന്നാണ് അദ്ദേഹം പറയുന്നത്. യൂറോപിലും അമേരിക്കയിലുമുള്ള അത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി വലിയ അഭിവൃദ്ധി പ്രാപിക്കാത്ത കിഴക്കന്‍ യൂറോപ്പില്‍വരെ അല്പംകൂടെ ലളിതമായ മോട്ടോര്‍ റയില്‍ സര്‍വ്വീസുകള്‍ ഉണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ ലോകത്ത് ഗതാഗതത്തിന് പല നൂതന ടെക്നോളജികള്‍ ഉണ്ട്. കേരളംപോലെ വലിയ വിഭവ ദൌര്‍ബല്യം ഉള്ള ഒരു സംസ്ഥാനത്ത് ഗതാഗത വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്‍റെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രീതിയില്‍ ആയിരിക്കണമെന്നും സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര പറയുന്നു. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More