ന്യായവില കിട്ടിയില്ല; വെളുത്തുള്ളി കത്തിച്ച് യുവകര്‍ഷകന്‍

ഭോപാല്‍: ന്യായവില ലഭിക്കാത്തതിനെ തുടര്‍ന്ന് വെളുത്തുള്ളി കൂട്ടിയിട്ട് കത്തിച്ച് യുവകര്‍ഷകന്‍. മധ്യപ്രദേശിലെ മന്ദ്​സോറിലാണ്​ സംഭവം. മന്ദ്​സോർ മണ്ഡിയിലെ മൊത്തവ്യാപാരികൾക്ക്​ വെളുത്തുള്ളി വിൽക്കാനെത്തിയതായിരുന്നു ശങ്കർ സിർഫിറ. ലേലം വിളിക്കുന്ന മൊത്തവ്യാപാരികള്‍ വിലകുറച്ച് ഉത്പന്നങ്ങള്‍ വാങ്ങുന്നതെന്ന് മനസിലാക്കിയാണ് 160 കിലോ വെള്ളുത്തുള്ളി ശങ്കർ സിർഫിറ കൂട്ടിയിട്ട് കത്തിച്ചത്. 

വെളുത്തുള്ളി മാര്‍ക്കറ്റില്‍ എത്തിക്കാന്‍ മാത്രം ഞാൻ 5000 രൂപ മുടക്കിയെന്നും എന്നാല്‍ എനിക്ക് ലഭിച്ചത് 1100 രൂപയാണ്. ഇതിലും നല്ലത് വെളുത്തുള്ളി കത്തിച്ച് കളയുകയാണ്. കൃഷിക്ക് വേണ്ടി ഈ വര്‍ഷം മാത്രം ചെലവാക്കിയത് 2. 5 ലക്ഷം രൂപയാണ് - ശങ്കർ സിർഫിറ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജയ്​ ജവാൻ ജയ്​ കിസാൻ' മു​ദ്രാവാക്യം മുഴക്കിയാണ് ശങ്കര്‍ സര്‍ഫിറ വെളുത്തുള്ളി കത്തിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. മണ്ഡിയിലെ ജീവനക്കാരും മറ്റ്​ കർഷകരും ഉടൻ തീ അണച്ചതിനെ തുടർന്ന്​ കൂടുതൽ അപകടങ്ങള്‍ ഒഴിവായി. എന്നാല്‍ മാര്‍ക്കറ്റില്‍ തീ ഇട്ടെന്ന കേസില്‍ ഇയാളെ സ്റ്റേഷനിലേക്ക് പൊലീസ് വിളിച്ചുവരുത്തിയിരുന്നു. മറ്റ് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. കൂടാതെ ആരും കര്‍ഷകനെതിരെ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്തില്ല.  അതിനാല്‍ പൊലീസ് ഇയാളെ കേസ് എടുക്കാതെ പറഞ്ഞു വിട്ടു. ആഗസ്റ്റിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ മൊത്തവിപണിയിൽ ന്യായമായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ തക്കാളി റോഡുകളില്‍ ഉപേക്ഷിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിരുന്നു. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More