അതിർത്തി അടച്ചതിൽ രമ്യമായ പരിഹാരം കാണണമെന്ന് ഹൈക്കോടതി

സംസ്ഥാന അതിര്‍ത്തി കര്‍ണ്ണാടക അടച്ച സംഭവത്തിൽ രമ്യമായ പരിഹാരം കാണണമെന്ന് കേരള  ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യം അതീവ​ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കർണാടവും കേന്ദ്രവും ഉയർന്ന് ചിന്തിക്കണമെന്ന് ​​ഹൈക്കോടതി പറഞ്ഞു. ചികിത്സയും ചരക്കുനീക്കവും സംബന്ധിച്ച  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് ഹൈക്കോടതി പ്രത്യാശ പ്രകടിപ്പിച്ചു.  നിലപാട് വിശദീകരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സാവകാശം തേടി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ഇത് സംബന്ധിച്ച്   പൊതുതാല്‍പ്പര്യഹര്‍ജി സമർപ്പിച്ചത്. ഈ വിഷയത്തിൽ കോടതി സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

കർണാകടത്തിന്റെ നിലപാട് കാസർകോഡ് ജില്ലയിലെ രോ​ഗികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന്  സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ വിശദീകരിച്ചു. കർണാടക വിലക്ക് ഏർപ്പെടുത്തിയ റോഡുകൾ ദേശീയ പാത അതോറിറ്റിയുടെ അധീനതയിലുള്ളതാണെന്നും  അദ്ദേഹം കോടതിയെ അറിയിച്ചു.  വീഡിയോ കോണ്‍ഫറന്‍സ് മുഖേന  ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരി​ഗണിച്ചത്

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More