ഫാത്തിമ തഹിലിയയുടേത് ഒരു പ്രത്യേകതരം പുരോഗമനമാണെന്ന് ജസ്ലാ മാടശേരി

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമിനെയും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെയും വിമര്‍ശിച്ച എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹിലിയയെ ട്രോളി ആക്ടിവിസ്റ്റ് ജസ്ലാ മാടശേരി. ഫാത്തിമ തഹിലിയയുടേത് ഒരു പ്രത്യേകതരം പുരോഗമനമാണ് എന്നാണ് ജസ്ലാ മാടശേരി പറഞ്ഞത്. എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ചാനല്‍ പരിപാടിക്കിടെ ഫാത്തിമ തഹിലിയയെ വിമര്‍ശിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ജസ്ലാ മാടശേരിയുടെ പ്രതികരണം. 

എം ഇ എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിച്ചെത്തുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തില്‍ എം ഇ എസ് കോളേജുകളിലെ അഡ്മിഷനുളള മാനദണ്ഡമെന്താണ് എന്ന ഫാത്തിമ തഹിലിയയുടെ ചോദ്യത്തിന് ഫസല്‍ ഗഫൂര്‍ നല്‍കുന്ന ഉത്തരമാണ് വീഡിയോയിലുളളത്. 'ഇങ്ങനത്തെ കഥാപാത്രങ്ങളാണ് വിചിത്രം. ആ കുട്ടി നല്ല മേക്കപ്പ് ഒക്കെ ഇട്ട് അവരുടെ മുഖമൊക്കെ കാണിച്ച് രാഷ്ട്രീയത്തിലും മറ്റും പ്രവര്‍ത്തിച്ച് നടക്കുന്നുണ്ട്. എന്നിട്ടാണ് അവര്‍ മുഖം മറക്കാന്‍ അവരെ അനുവദിക്കണമെന്ന് പറഞ്ഞ് മറ്റുളളവര്‍ക്കുവേണ്ടി വാദിക്കുന്നത്. അവര്‍ കാണിക്കുന്നത് ഹിപ്പോക്രസിയാണ്. കാപട്യം തന്നെയാണെന്ന് ഉറപ്പിച്ച് പറയും. മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളെയും എനിക്കറിയാം അവരൊന്നും ഇത്തരം നിലപാടുകള്‍ എടുത്തിട്ടില്ല. അവര്‍ ചെയ്യുന്നതെല്ലാം സ്വന്തമായി കയ്യടി വാങ്ങാനാണ്.  അളാവാന്‍ വേണ്ടി പറയുന്നതാണ് ഇതൊക്കെ' എന്നാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്നാക്കി ഉയര്‍ത്തിയതിനെ ഫാത്തിമ തഹിലിയ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിനുമേലുളള കടന്നുകയറ്റമാണ്. അത് ഗുണത്തേക്കാളേറേ ദോഷമാണ് ചെയ്യുക. പതിനെട്ടുമുതല്‍ ഇരുപത്തിയൊന്ന് വയസുവരെയുളള പുരുഷന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമുളള കടന്നുകയറ്റമാണ്. പുരുഷന്മാരുടെ വിവാഹപ്രായം പതിനെട്ടാക്കി കുറയ്ക്കുകയായിരുന്നു വേണ്ടതെന്നായിരുന്നു ഫാത്തിമ തഹിലിയ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More