അലി അക്ബര്‍ മതം മാറി; ഇനി മുതല്‍ രാമസിംഹന്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ മതം മാറി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നെന്നും താന്‍ അതില്‍ പ്രതിഷേധിച്ചാണ് മതം ഉപേക്ഷിക്കുന്നതെന്നും അലി അക്ബര്‍ പറഞ്ഞു.

'ഇമോജി ഇട്ടവര്‍ക്കെതിരെ സംസാരിച്ച് അഞ്ച് മിനിട്ടിനുളൡ അക്കൗണ്ട് ബ്ലോക്കായി. ഇതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ എന്റെ മതം ഉപേക്ഷിക്കുകയാണ്. ഇനിമുതല്‍ എനിക്കോ എന്റെ കുടുംബത്തിനോ മതമില്ല. ജന്മംകൊണ്ട് എനിക്ക് കിട്ടിയ ഉടുപ്പ് ഞാന്‍ വലിച്ചെറിയുകയാണ്. ഇന്ത്യക്കെതിരെ ആയിരം ഇമോജികള്‍ ഇട്ടവര്‍ക്കുളള എന്റെ ഉത്തരമാണിത്. എനിക്ക് രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ല' അലി അക്ബര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തകളില്‍ പരിഹസിക്കുന്ന ഇമോജികള്‍ ഇടുന്നവരെ വിമര്‍ശിച്ച് അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ലൈവ് വന്നിരുന്നു. ലൈവിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന്് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് അലി അക്ബറിന്റെ അക്കൗണ്ട് ഒരുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വന്നാണ് താന്‍ മതം മാറുകയാണെന്ന് അലി അക്ബര്‍ പ്രഖ്യാപിച്ചത്. രാമസിംഹന്‍ എന്നാണ് അദ്ദേഹം മതം ഉപേക്ഷിച്ചതിനുപിന്നാലെ സ്വീകരിച്ച പേര്. 'ഇനി ഹിന്ദുധര്‍മ്മത്തിലേക്കാണ് പോകുന്നത്. നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹനെന്ന് വിളിക്കാം. സംസ്‌കാരത്തോട് ചേര്‍ന്നുനിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍'- അലി അക്ബര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More