യു പി എയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ഗാന്ധി മുന്‍കയ്യെടുക്കണം - ശിവസേന

മുംബൈ: യു പി എ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് ശിവസേന. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ശിവസേന മുഖപത്രമായ സാമ്നയുടെ എഡിറ്ററും പാര്‍ട്ടി എം പിയുമായ സഞ്ജയ് റാവത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും ഒരു പുതിയ സഖ്യകക്ഷി ആവശ്യമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്ത് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഖ്യമായ യു പി എ പുനരിജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

'ബി ജെ പി ഫാഷിസത്തെ തോൽപ്പിക്കാൻ പുതിയ സഖ്യം വേണമെന്നുമായിരുന്നു മമത ബാനര്‍ജി എൻ സിപി അധ്യക്ഷൻ ശരദ് പവാറിനോട് പറഞ്ഞത്. കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യയില്‍ ഒരു പ്രതിപക്ഷ മുന്നണി രൂപികരിക്കാന്‍ സാധിക്കില്ല. മിനി യു പി എ സർക്കാറാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര ഭരിക്കുന്നത്. ഇതേപോലെ ദേശിയ തലത്തിലും ശക്തമായ മുന്നണി ആവശ്യമാണ്' - സഞ്ജയ്‌ റാവത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ഒരു ധാരണ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി എപ്പോഴും നിലകൊള്ളുന്നൊരു നേതാവാണ്‌ അദ്ദേഹം. കോണ്‍ഗ്രസില്‍ നിലവില്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും സഞ്ജയ്‌ റാവത്ത് കൂട്ടിച്ചേര്‍ത്തു. യു പി എ ശക്തിപ്പെടുത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രാഹുല്‍ഗാന്ധിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേശീയതലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കനാണ് മമത ബാനര്‍ജിയുടെ ശ്രമം. ഇതിന്‍റെ ഭാഗമായി എന്‍ സി പി നേതാവ് ശരദ് പാവറുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 19 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More