അട്ടപ്പാടിയില്‍ നടക്കുന്നതെന്തെന്ന് സര്‍ക്കാരിനറിയില്ല; അവിടുത്തെ ശിശുമരണങ്ങള്‍ കൊലപാതകങ്ങളാണ്-പ്രതിപക്ഷ നേതാവ്‌

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അട്ടപ്പാടിയിലെ ശിശുമരണക്കണക്ക് കൃത്യമല്ലെന്നും സര്‍ക്കാരിന് അവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അട്ടപ്പാടി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അവിടുളളവര്‍ക്കായി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അട്ടപ്പാടിയിലെ ഊരുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം, അട്ടപ്പാടിയിലെ ഗര്‍ഭിണികളായ ആദിവാസി സ്ത്രീകളുടെ നില അതീവഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്  പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തിലുളളവരാണെന്നും ഇവരില്‍ നാലില്‍ ഒരാള്‍ തൂക്കക്കുറവുളളവരാണെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടപ്പാടിയില്‍ ശിശുമരണനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അരിവാള്‍ രോഗമുളള ആദിവാസി സ്ത്രീകള്‍ പ്രസവിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശം നല്‍കിയിരുന്നു. അട്ടപ്പാടിയിലുളള ഇരുന്നൂറോളം പേര്‍ അരിവാള്‍ രോഗബാധിതരാണെന്നും 80 ശതമാനം ആദിവാസികളും വിളര്‍ച്ചാ രോഗികളാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആദിവാസി ഊരുകളിലുളള രണ്ടായിരത്തോളം പേര്‍ ഏതുസമയവും രോഗം ബാധിക്കാന്‍ സാധ്യതയുളളവരാണ്.  അനീമിയ ബാധിക്കുന്നതാണ് അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് വര്‍ധിക്കാന്‍ കാരണമെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More