'എനിക്കുമതിയായി, വിട':മുനവ്വര്‍ ഫാറൂഖി കോമഡി ഉപേക്ഷിക്കുന്നു

ബംഗളുരു: ഹിന്ദു ജാഗരൺ സമിതിയുടെ ഭീഷണിയെ തുടര്‍ന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് ബംഗളൂരു പൊലീസ്. അതോടെ വികാര നിര്‍ഭരമായ കുറിപ്പുമായി മുനവ്വര്‍ രംഗത്തെത്തി. 'വിദ്വേഷം വിജയിച്ചു, കലാകാരൻ തോറ്റു. എനിക്കു മതിയായി. വിട. അനീതി' എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബംഗളൂരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്. 

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന്​ ആരോപിച്ചാണ് മുനവ്വര്‍ ഫാറൂഖിയുടെ ഹാസ്യ പരിപാടികള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നാരോപിച്ച് ജനുവരി 2-നാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് ഇൻഡോറിലെ ഒരു കഫേയിൽ വച്ച് നടത്തിയ പരിപാടിയിൽ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി. എന്നാല്‍, തെളിവുകളൊന്നും ഹാജാരാക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ ആറു മാസത്തിനു ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ന്ന് മുനവ്വര്‍ ഫാറൂഖിയുടെ പരിപാടികള്‍ ഒരു കാരണവശാലും നടത്താന്‍ അനുവദിക്കില്ലെന്ന് തീവ്രഹിന്ദു സംഘടനകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒക്​ടോബറിൽ ഗുജറാത്തിലും മുംബൈയിലും നടത്താനിരുന്ന ഷോകളും റദ്ദാക്കേണ്ടി വന്നിരുന്നു. ഇൻഡോറിലും മറ്റ് സ്ഥലങ്ങളിലും നടത്തിയ ഷോയിൽ മുനാവർ ഫാറൂഖി ഹിന്ദുക്കൾക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തി വികാരം വ്രണപ്പെടുത്തി. അതുകൊണ്ട് ബംഗളൂരുവില്‍ അദ്ദേഹത്തിന് പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിയാല്‍ ഞങ്ങള്‍ പ്രതിഷേധിക്കും' എന്നാണ് ഹിന്ദു ജാഗരൺ സമിതി നേതാവ് മോഹൻ ഗൗഡ പറഞ്ഞത്.

എന്നാല്‍, 'ഇത് അന്യായമാണ്. പല മതങ്ങളില്‍പ്പെട്ടവരുടെ സ്നേഹം നേടിയ പരിപാടിയാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേര് മുനാവര്‍ ഫാറൂഖി എന്നാണ്. നിങ്ങള്‍ മികച്ച ഓഡിയന്‍സായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു എന്നാണ് മുനവ്വര്‍ ഫാറൂഖി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 21 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More