മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍; പോരാട്ടവീര്യം കെടുത്തരുതെന്ന് ടോണി ചമ്മണി

മുഖ്യമന്ത്രിയെ പ്രശംസിച്ച ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മണി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പിണറായി വിജയനെ പുകഴ്ത്തി ശശീ തരൂര്‍ സാമൂഹിക മാധ്യമത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് ടോണി ചമ്മണി രംഗത്തെത്തിയത്. ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്‍റെ വീര്യം കെടുത്തുന്നതാണ് തരൂരിന്‍റെ പോസ്റ്റ് എന്നാണ് ടോണി ചമ്മണി ആരോപിച്ചത്.

വികസനത്തിനായുള്ള മുഖ്യമന്ത്രിയുടെ സമീപനം പ്രൊഫഷണലാണെന്നാണ് ശശീ തരൂര്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയോടൊപ്പം സംസാരിക്കുന്നതും വികസനത്തോടുള്ള അദ്ദേഹത്തിന്‍റെ ആഭിമുഖ്യം എല്ലായ്‌പ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്നും ശശി തരൂർ പങ്കുവെച്ചിരുന്നു. കെ- റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് തരൂരിന്‍റെ പോസ്റ്റ്‌ എന്നതും ശ്രദ്ധേയമാണ്. 

ടോണി ചമ്മണിയുടെ ഫേസ്ബുക്ക് കുറിപ്പ് 

വിശ്വപൗരൻ ആണെന്നതിൽ സന്തോഷം. കേരളം ഈ ദിവസങ്ങളിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിർഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേൽ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ. ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത്! അപേക്ഷയാണ്..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 18 hours ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 days ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More