മോഫിയ കേസ്: ഇരക്കും പ്രതിക്കും വേണ്ടി സംസാരിക്കുന്നത് കോണ്‍ഗ്രസ് തന്നെയെന്ന് ആരോപണം

ആലുവ: നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരക്കും പ്രതിക്കും വേണ്ടി സംസാരിക്കുന്നത് കോണ്‍ഗ്രസുകാരെന്ന് ആരോപണം. മോഫിയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനൊപ്പം കോണ്‍ഗ്രസുകാര്‍ വന്നുവെന്ന് തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളാണ് ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മുന്‍ പഞ്ചായത്തംഗവും ബ്ലോക്ക് ഭാരവാഹിയുമായ കോണ്‍ഗ്രസുകാരനും ബൂത്ത് പ്രസിഡന്റുമാണ് സുഹൈലിനു വേണ്ടി പൊലീസ് സ്റ്റേഷനില്‍ വന്നത്. പ്രതിക്ക് വേണ്ടി ഇടപെട്ടത്തിന് ശേഷം സി പി എമ്മിന് മേല്‍ കുറ്റം ആരോപിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് ആലുവ സി പി എം ഏരിയ സെക്രട്ടറി എ. പി. ഉദയകുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഭർത്താവിന്‍റെ വീട്ടിൽ മോഫിയ പർവീണ്‍ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിയില്‍ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നുവെന്നും ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിലുണ്ട്. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഫിയ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ കൂട്ടുകാരും വെളിപ്പെടുത്തിയിരുന്നു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More