ഒന്നര മണിക്കൂര്‍ അമേരിക്കന്‍ പ്രസിഡന്റായി കമലാ ഹാരിസ്; ചരിത്രം

വാഷിംഗ്ടണ്‍: താല്‍ക്കാലികമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം കമലാ ഹാരിസിന് കൈമാറി ജോ ബൈഡന്‍. ചികിത്സയുടെ ഭാഗമായി അനസ്‌തേഷ്യക്ക് വിധേയനാകുന്നതിനാലാണ് പ്രസിഡന്റ് അധികാരം വൈസ് പ്രസിഡന്റിന് കൈമാറിയത്. ആരോഗ്യപരിശോധനകള്‍ക്കായി ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു മണിക്കൂറും 25 മിനിറ്റും കമലാ ഹാരിസ് അമേരിക്കയുടെ പ്രസിഡന്റായി. ഇതോടെ കുറച്ചുനേരത്തേക്കെങ്കിലും അമേരിക്കയുടെ പ്രസിഡന്റായ ആദ്യ വനിതയെന്ന ബഹുമതി കമലാ ഹാരിസിന് സ്വന്തമായി.

അമേരിക്കന്‍ സമയം രാവിലെ 10: 10 നായിരുന്നു അധികാരക്കൈമാറ്റം. 11. 35 ആയപ്പോഴേക്കും ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കൂടിയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും കുടല്‍ സംബന്ധമായ പരിശോധനകള്‍ നടത്താനാണ് ബൈഡന് അനസ്‌തേഷ്യ നല്‍കിയത്. വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു പരിശോധനകള്‍ നടന്നത്. 2019ല്‍ തെരഞ്ഞെടുപ്പ് സമയത്ത് ജോ ബൈഡന്റെ പ്രായവും ആരോഗ്യവും വലിയ ചര്‍ച്ചയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായമുളള പ്രസിഡന്റാണ് ബൈഡന്‍.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More