പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന് എം എസ് എഫ്; സംഭവം കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജില്‍

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജിലെ പ്രധാന അധ്യാപികക്കെതിരെ വിദ്യാര്‍ഥികള്‍. രണ്ടാം വര്‍ഷ ബിരുദ വിദ്യര്‍ത്ഥിയെ കൊണ്ട് അധ്യാപിക മൂന്ന് തവണ കാലില്‍ പിടിച്ച് മാപ്പ് പറയിപ്പിച്ചെന്നാണ് പരാതി. കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എം രമ ആവശ്യപ്പെട്ടുവെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ്  പി കെ നവാസ് ആരോപിച്ചു. വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. 

വിദ്യാര്‍ഥി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കുവാന്‍ കമ്മീഷനെ നിയമിക്കുകയാണ് വേണ്ടത്. ഇത്തരം നടപടികളിലേക്ക് ഒന്നും കടക്കാതെ കാല്‍ പിടിക്കുകയെന്ന ഉപാധിയാണ് പ്രിന്‍സിപ്പല്‍ മുന്‍പോട്ട് വെച്ചത്. കാലില്‍ പിടിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കോളേജില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയത്. ഇനി ഇത്തരത്തില്‍ ഒരു വിദ്യാര്‍ഥിക്കും തലകുനിക്കേണ്ട ഒരു അവസ്ഥയുണ്ടാകരുത് - പി കെ നവാസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എം എഫ് എഫിന്‍റെ ആരോപണം നിഷേധിച്ച് പ്രിന്‍സിപ്പല്‍ തന്നെ രംഗത്തെത്തി. ആരോപണം വസ്തുത വിരുദ്ധമാണ്. വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം എസ് എഫിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പരാതി ഉന്നയിച്ചിരിക്കുന്ന വിദ്യാര്‍ഥി സ്വമേധയാ കാലില്‍ വന്ന് വീഴുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

കോളേജിന് മുന്‍പില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മാസ്ക് ഇടാതെ കൂട്ടം കൂടി നില്‍ക്കുന്നത് കാണുകയും അവരോട് മാസ്ക് ധരിക്കാത്തതെന്താണെന്ന് ചോദിക്കുകയും ചെയ്തു. ഇപ്പോള്‍ ആരോപണമുന്നയിച്ച വിദ്യാര്‍ഥി തന്‍റെ മുഖത്ത് അടിക്കാന്‍ ശ്രമിച്ചു. പൊലീസില്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ വിദ്യാര്‍ഥിയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മാസ്ക് ഇടാത്തതിന് ഫൈന്‍  ഈടാക്കുകയും ചെയ്തു. പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More