ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു- ഹൈക്കമാന്‍ഡിന് പരാതി നല്‍കി നേതാക്കള്‍

ഡല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍‌ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കുമെതിരെ ഒരു വിഭാഗം നേതാക്കള്‍. ഉമ്മന്‍‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും ഇവര്‍ തലമുറ മാറ്റത്തെ അംഗീകരിക്കാത്തത് മക്കള്‍ക്ക് വേണ്ടിയാണെന്നും പരാതിയില്‍ പറയുന്നു. പുനസംഘടനക്കെതിരെയുള്ള ഇവരുടെ നീക്കത്തെ ചെറുക്കണമെന്നും ഹൈക്കമാന്‍ഡിനയച്ച കത്തില്‍ ആവശ്യപ്പെട്ടു. കെ പി സി സി പുനസംഘടയുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ നിര്‍ത്തണമെന്നാവിശ്യപ്പെട്ട് സോണിയാഗാന്ധിയുമായി ഉമ്മന്‍‌ചാണ്ടി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് ഒരു വിഭാഗം നേതാക്കള്‍ കത്തുമായി രംഗത്തെത്തിയിരിക്കുന്നത്. 

എ ഐ സി സി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് കെ പി സി സി പുനസംഘടന ആവശ്യമില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം. നവംബര്‍ രണ്ടിന് ചേര്‍ന്ന കെ പി സി സി നേതൃയോഗത്തില്‍ ഉമ്മന്‍‌ചാണ്ടി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ഈ നിര്‍ദ്ദേശം തള്ളുകയായിരുന്നു. ഭൂരിഭാഗം ഡി സി സി നേതാക്കള്‍ തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവരാണ് എന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൈക്കമാൻഡിന്‍റെ അനുമതിയോടെയാണ് പാർട്ടി പുനസംഘടന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട നടപടികൾ ഇതുവരെ മരവിപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടി ദില്ലിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ വീണ്ടും ഉമ്മന്‍‌ചാണ്ടി സുധാകരന്‍ പോര് ശക്തമാകുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 5 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More