കസ്റ്റംസ് കണ്ടെത്തിയ വാച്ച് വെറും ഒന്നരക്കോടിയുടേത്- ഹാര്‍ദിക് പാണ്ഡ്യ

മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വച്ച് തന്റെ കയ്യില്‍ നിന്ന് അഞ്ചുകോടി രൂപ വില വരുന്ന ആഢംബര വാച്ചുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ഒന്നരക്കോടി രൂപ വിലയുളള ഒരു വാച്ച് മാത്രമാണ് തന്റെ പക്കലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുബായില്‍ നിന്ന് തിരിച്ചുവരുന്ന വഴി താന്‍ സ്വയം കസ്റ്റംസ് ഡ്യൂട്ടി ഓഫീസിലേക്ക് പോയതാണെന്നും സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ട്വിറ്ററിലിട്ട കുറിപ്പിലൂടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ വിശദീകരണം.

'ഞാന്‍ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന ഒരു പൗരനാണ്. രാജ്യത്തെ എല്ലാ ഏജന്‍സികളെയും ബഹുമാനിക്കുന്നു. മുംബൈ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ സഹകരണവും ലഭിച്ചു. കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതു സംബന്ധിച്ച എല്ലാ രേഖകളും അവര്‍ക്ക് നല്‍കുകയും ചെയ്തു. ഞാന്‍ നിയമലംഘനം നടത്തിയെന്ന തരത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമാണ്' -ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞായറാഴ്ച്ച ടി ട്വന്റി ലോകകപ്പ് കഴിഞ്ഞ് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ കയ്യില്‍ നിന്ന് അഞ്ചുകോടി വില വരുന്ന വാച്ചുകള്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തിയത്. വാച്ചുകളെ സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞില്ല. കയ്യിലുണ്ടായിരുന്ന രേഖകളിലെ സീരിയല്‍ നമ്പറും വാച്ചിലെ സീരിയല്‍ നമ്പറും വ്യത്യസ്തമായിരുന്നു എന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 4 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More