മണിപ്പൂര്‍ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും

ഇംഫാല്‍: മണിപ്പൂര്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദ സംഘടനകളായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും. സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് ഇരു തീവ്രവാദ സംഘടനകളും പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ മരിച്ച കേണലിന്റെ കുടുംബം വാഹനവ്യൂഹത്തോടൊപ്പമുണ്ടായിരുന്നതായി അറിഞ്ഞില്ലെന്നും ഇത്തരം പ്രശ്‌നബാധിത മേഖലകളിലേക്ക് വരുമ്പോള്‍ സൈനികര്‍ കുടുംബങ്ങളെ കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും തീവ്രവാദ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു.

മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. കമാൻഡിങ് ഓഫീസർ കേണൽ വിപ്ലപ് ത്രിപാഠിയും ഭാര്യയും കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭീകരാക്രമണത്തില്‍ നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. രാജ്യത്തെ സംരക്ഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിയില്ലെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മണിപ്പൂരില്‍ അസം റൈഫിള്‍സിനുനേരെയുണ്ടായ ആക്രമണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 2 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 2 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 3 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 5 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More