ചെറിയ തോതില്‍ ലഹരി ഉപയോഗിക്കാം, കടത്താന്‍ പാടില്ല; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം

ഡല്‍ഹി: നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ ഡി പി എസ് എ) ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമത്തില്‍ ഭേദഗതി വരുന്നതോടെ ലഹരി ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാവും. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ലഹരിക്കടത്ത് ക്രിമിനല്‍ കുറ്റമായി തുടരും. എന്‍ ഡി പി എസ് എ 27-ാം വകുപ്പ് ഭേദഗതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

എന്‍ ഡി പി എസ് എ നിയമപ്രകാരം ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നത് പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ നിയമമാണ് ഭേദഗതി ചെയ്യുന്നത്. ഇതോടെ ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുളള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാവും. ഇനി മുതല്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് 30 ദിവസത്തെ കൗണ്‍സലിംഗ് മാത്രം നല്‍കാനാണ് തീരുമാനം. ഭേദഗതിയുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയും ആഭ്യന്തര മന്ത്രാലയവും നടത്തിയ ചര്‍ച്ച സമവായത്തിലെത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ചെറിയ അളവില്‍ എന്നല്ലാതെ എത്ര വരെ ലഹരി ഉപയോഗിക്കാം എന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More