ഡാം മരം മുറി: വിശദീകരണം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപമുള്ള മരം മുറി ഉത്തരവില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍. വകുപ്പ് ചുമതയുള്ള മന്ത്രിമാരുടെ അനുമതിയില്ലാതെ വനം, ജലവകുപ്പ് സെക്രട്ടറിമാര്‍ യോഗം ചേരാനുണ്ടായ സാഹചര്യം വ്യകതമാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് നല്‍കിയ ഉത്തരവ് മരവിപ്പിച്ചുവെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരവ് റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഉത്തരവിന് പിന്നിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വനം, ജലവകുപ്പ് സെക്രട്ടറിമാരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഗുരുതരമായി വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുളള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് ഇറങ്ങിയത്. ഡാമിനുതാഴെയുളള പതിനഞ്ച് മരങ്ങള്‍ വെട്ടാനാണ് ഉത്തരവില്‍ കേരളം അനുവദിച്ചിരിക്കുന്നത്. അനുമതി ലഭിച്ചതോടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്​റ്റാലിൻ കേരളത്തിന് നന്ദിയറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്​റ്റ്​​ ബെന്നിച്ചൻ തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More