സിനിമയുടെ പേരില്‍ സാഹിത്യമെഴുതിയാല്‍ സിപിഎമ്മിന് ദളിത് വിരുദ്ധത മൂടിവയ്ക്കാനാവില്ല - കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ 'ജയ് ഭീം' സ്‌നേഹം വെറും പി ആര്‍ മെക്കാനിസം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. എംജി യൂണിവേഴ്സിറ്റിയിൽ ജാതി വെറിമൂലം ദളിത് ഗവേഷണ വിദ്യാർത്ഥിക്ക് ഗവേഷണം പൂർത്തിയാക്കാൻ കഴിയാതെ വരികയും ഭരണകൂട സംവിധാനത്തിനെതിരെ വിദ്യാർത്ഥിനി അനിശ്ചിതകാല നിരാഹര സമരം നടത്തുകയും ചെയ്യുന്നത് കാണാൻ കണ്ണിനു കാഴ്ചയില്ലാത്ത സിപിഎം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ എന്ന് ശബരീനാഥന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദളിത് സമൂഹത്തോട് ആത്മാർത്ഥതയുണ്ടെങ്കിൽ എം ജി സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ പ്രശ്നത്തിലിടപെട്ട് അവർക്ക് അനുകൂലമായ തീരുമാനമെടുപ്പിക്കാൻ സർക്കാർ തയാറാവണം. അല്ലാതെ സിനിമയുടെ പേരിൽ സാഹിത്യമെഴുതി, നികുതിയൂറ്റലില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാമെന്നും ദളിത് വിരുദ്ധത മൂടിവയ്ക്കാമെന്നും കരുതേണ്ട- ശബരീനാഥന്‍ കൂട്ടിച്ചേർത്തു.

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'ജയ് ഭീം' മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. സാമൂഹിക- രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീൽ തുടങ്ങി നിരവധി ഇടതുപക്ഷ നേതാക്കൾ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് കെ എസ് ശബരിനാഥിന്റെ വിമർശനം.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 20 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More