കോണ്‍ഗ്രസിന്റെ സമരം ഫലം കണ്ടു; എതിര്‍ത്തവര്‍ക്കും കുറഞ്ഞ വിലയില്‍ പെട്രോളടിക്കാം- കെ സുധാകരന്‍

തിരുവനന്തപുരം: രാജ്യവ്യാപകമായി പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായി കോണ്‍ഗ്രസ് നടത്തിയ സമരങ്ങള്‍ ഫലം കണ്ടതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ധനവിലയിലുണ്ടായ കുറവ് ജനത്തിന് താല്‍ക്കാലിക ആശ്വാസമായെന്നും കോണ്‍ഗ്രസിന്റെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും നാളെ കുറഞ്ഞ വിലയില്‍ ഇന്ധനം ലഭിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

'ഇന്ധനവില ഇനിയും കുറയേണ്ടതുണ്ട്. അവകാശങ്ങള്‍ക്കായുളള സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഏത് തമ്പുരാന്‍ വന്നാലും അതിന് വഴങ്ങിക്കൊടുക്കാന്‍ കോണ്‍ഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി ജനങ്ങളോടൊപ്പം കോണ്‍ഗ്രസ് തെരുവിലുണ്ടാകും' കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപയും ഡീസല്‍ വില 93 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 103 രൂപയും ഡീസലിന് 91 രൂപയുമായി. കോഴിക്കോട് പെട്രോളിന് 103 രൂപയും ഡീസലിന് 92 രൂപയുമായി. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു.

ഇതിനുപിന്നാലെയാണ് സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞത്. ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നുവന്നിരുന്നു. എക്‌സൈസ് തീരുവ കുറയ്ക്കാനുളള കേന്ദ്രത്തിന്റെ തീരുമാനം മുഖം രക്ഷിക്കാനുളള നടപടി മാത്രമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More