അപ്പൂ, നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം എന്നും മനസിലുണ്ടാവും- പുനീതിന്റെ മരണത്തില്‍ ഭാവന

ബംഗളൂരു: കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ മരണത്തില്‍ അനുശോചനവുമായി നടി ഭാവന. പുനീതിന്റെ വിയോഗത്തില്‍ വികാര നിര്‍ഭരമായ കുറിപ്പാണ് ഭാവന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 'അപ്പൂ, ഇങ്ങനെയാണ് നിങ്ങള്‍ എന്റെ മനസിലും ഹൃദയത്തിലും തങ്ങിനില്‍ക്കാന്‍ പോകുന്നത്. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നടയിലെ എന്റെ ആദ്യത്തെ നായകന്‍, ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍. ഒരുമിച്ചുളള മൂന്ന് സിനിമകള്‍. ഒരുമിച്ചുളള എല്ലാ ചിരികളും നല്ല നിമിഷങ്ങളും എന്നോടൊപ്പം നിലനില്‍ക്കും. നിങ്ങളെ വളരെയധികം മിസ് ചെയ്യും. ഈ പോക്ക് അല്പം വേഗത്തിലായി...' ഭാവന കുറിച്ചു.

പുനീതിനൊപ്പമുളള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പ്രതികരണം. ഭാവനയുടെ ആദ്യ കന്നട ചിത്രമായ ജാക്കിയില്‍ നായകന്‍ പുനീതായിരുന്നു. ചിത്രം കന്നടയില്‍ വലിയ ഹിറ്റായിരുന്നു. ഇന്ത്യന്‍ സിനിമാ മേഖലയെത്തന്നെ നടുക്കുന്ന വിയോഗമാണ് പുനീത് രാജ്കുമാറിന്റെത്.

ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പുനീതിന്റെ മരണം ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് സ്ഥിരീകരിച്ചത്. അപ്പു എന്ന് ആരാധകര്‍ ഏറെ സ്‌നേഹത്തോടെ വിളിക്കുന്ന പുനീത് കന്നട ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചാമത്തെ മകനാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്ന താരം രാജ്കുമാറിന്റെ തന്നെ നിരവധി ചിത്രങ്ങളിലും ബാലതാരമായി വേഷമിട്ടിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വസന്ത ഗീത, ഭാഗ്യവന്ത, ചാലിസുവ, ബെട്ടാഡ ഹുവു എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബെട്ടാഡ ഹുവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. അഭി, വീര കന്നടിക, മൗര്യ, ആകാശ്, റാം, ജാക്കി, രാജകുമാര തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. ഈ ചിത്രങ്ങളാണ് പുനീതിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിച്ചത്. പിന്നീട് കന്നട സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി പുനീത് മാറി.

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 17 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More