ആര്യന്‍ ഖാന്‍റെ ജാമ്യപേക്ഷയില്‍ വിധി ഇന്ന്

ഡല്‍ഹി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാറൂഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ജാമ്യത്തിനായി ആര്യന്‍ ഖാന്‍ ഇന്നലെ ജാമ്യ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് വാദം പൂര്‍ത്തിയാവത്തതിനാല്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ഇന്ന് ഉച്ചക്ക് വീണ്ടും ആരംഭിക്കും. ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത് രാജ്യത്തെ മുന്‍ അറ്റോര്‍ണി ജനറല്‍  മുകുള്‍ റോഹ്ത്തഗിയായിരുന്നു. ജസ്റ്റിസ് നിതിന്‍ സാംബ്രയേയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ആര്യന്‍ ഖാന്‍റെ കൈയില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞിരുന്നു. ഇതിന്‍റെ അര്‍ഥം ആര്യന്‍ ഖാനെ തെറ്റായ രീതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ്. ചെറിയ അളവില്‍ ലഹരി മരുന്ന് കൈവശം വെച്ചുവെന്ന കേസുകളില്‍ ജയിലേക്ക് അയക്കുന്നതിന് പകരം പുനരധിവാസം കേന്ദ്രങ്ങളില്‍ അയക്കുന്നതാണ് നല്ലത്. വലിയ പ്രാധാന്യമില്ലാത്ത പഴയ വാട്സാപ്പ് ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് ആര്യനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ചാറ്റിന് ആഡംബര കപ്പലിലെ ലഹരിമരുന്നുമായി ബന്ധമില്ലെന്നുമാണ് ആര്യന്‍ ഖാനായി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സമീര്‍ വാംഖഡേയ്ക്ക് എതിരായ ആരോപണം അന്വേഷിക്കാന്‍ അഞ്ചംഗ സംഘം മുംബൈയിലെത്തിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More