എംജി സര്‍വ്വകലാശാലയിലെ സംഘര്‍ഷം; എസ്എഫ്‌ഐക്കാരെ ഉപദേശിച്ചിട്ടോ ജനാധിപത്യം പഠിപ്പിച്ചോ കാര്യമില്ലെന്ന് ഷാഫി പറമ്പില്‍

എംജി സര്‍വ്വകലാശാലയിലുണ്ടായ സംഘര്‍ഷത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എ ഐ എസ് എഫ് പ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. തങ്ങൾക്കെതിരെ നിന്നാൽ, അതേത് പ്രത്യയശാസ്ത്രത്തിലോ മുന്നണിയിലോ പെട്ട ആളാണെങ്കിലും ആണോ പെണ്ണോ ആണെങ്കിലും so called ജാനാധിപത്യ വാദികളുടെ routine ഇടപെടലുകളിൽ ഒന്ന് മാത്രമാണിതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഇത്തരക്കാരെ ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല. അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

1. അസഭ്യ വർഷം 

2. കൊല്ലുമെന്ന്  ഭീഷണി 

3. ഇനിയും SFI യെ എതിർത്താൽ നിനക്ക് "തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും" 

4. "മാറെടി പെലച്ചി" എന്ന് വിളിച്ച് ശരീരത്തിലും വസ്ത്രത്തിലും കയറി പിടിച്ചു.

5. തന്റെ വ്യക്തിത്വത്തേയും സ്ത്രീത്വത്തേയും പരസ്യമായി അധിക്ഷേപിക്കുവാൻ നേതൃത്വം നൽകിയത് ഒരേ ക്യാമ്പസ്സിൽ ഒപ്പം പഠിച്ച,തന്നെ വ്യക്തിപരമായ നന്നായി അറിയാവുന്ന എറണാകുളം SFI ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗം ഉൾപ്പടെയുള്ളവർ . 

6. മാനസികവും ശാരീരികവുമായ അക്രമം നേരിടേണ്ടി വന്നു.

7. ഇതൊക്കെ നേരിടേണ്ടി വന്നത് യാതൊരു പ്രകോപനവുമില്ലാതെ,സെനറ്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന ഒറ്റ കാരണത്താൽ ക്രൂരമർദ്ദനമേൽക്കേണ്ടി വരുമ്പോൾ  സഹപ്രവർത്തകനെ മർദ്ദിക്കല്ലേ എന്ന് പറഞ്ഞതിന്.

8. ജീവൻ രക്ഷിക്കാൻ നടപടി വേണം. 

ഏതെങ്കിലും KSU ക്കാർ SFI ക്കെതിരെ കൊടുത്ത പരാതിയല്ല. നിമിഷ രാജു എന്ന AISF നേതാവ്  SFI ക്കാർക്കെതിരെ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് കൊടുത്ത പരാതിയാണിത്.

തങ്ങൾക്കെതിരെ നിന്നാൽ,അതേത് പ്രത്യയശാസ്ത്രത്തിലോ മുന്നണിയിലോ പെട്ട ആളാണെങ്കിലും ആണോ പെണ്ണോ ആണെങ്കിലും so called ജാനാധിപത്യ വാദികളുടെ routine ഇടപെടലുകളിൽ ഒന്ന് മാത്രമാണിത് .

നിമിഷ പറഞ്ഞത് പോലെ RSS കാരവല്ലെടോ എന്ന് ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല .

അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണ്.

ഇനി അറിയാനുള്ളത് പോലീസ് എന്ത് ചെയ്യുന്നു എന്നത് കൂടിയാണ് .

ക്യാമ്പസുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു .

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 8 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More