'സാറ് സന്തോഷിക്കുന്നുണ്ടാവും': പുരസ്‌കാരം സംവിധായകന്‍ സച്ചിക്ക് സമര്‍പ്പിച്ച് നഞ്ചിയമ്മ

അഗളി: തനിക്ക് ലഭിച്ച അവാര്‍ഡ് സംവിധായകന്‍ സച്ചിക്ക് സമര്‍പ്പിക്കുന്നുവെന്ന് നഞ്ചിയമ്മ. 'അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. അവാര്‍ഡ് ലഭിക്കാന്‍ കാരണം സച്ചി സാറാണ്. എന്റെ മനസില്‍ എന്നും സച്ചി സാറുണ്ട്. അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍ സച്ചി സാറിന്റെ ആത്മാവ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാവും' നഞ്ചിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശമാണ് നഞ്ചിയമ്മയ്ക്ക് ലഭിച്ചത്.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'ദൈവ മകളെ', 'കലക്കാത്ത' എന്നീ ഗാനളാണ് നഞ്ചിയമ്മയെ പ്രശസ്തയാക്കിയത്. നഞ്ചിയമ്മ സ്വന്തമായി എഴുതി സംഗീത സംവിധാനം നിര്‍വഹിച്ച നാലുപാട്ടുകളാണ് ചിത്രത്തിലുണ്ടായിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ . കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകൾ ഏറ്റുപാടി മനസ്സിൽ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത്.

51-ാമത് ചലചിത്രപുരസ്‌കാരത്തില്‍ ജയസൂര്യയെയാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. വെളളം എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. മികച്ച നടി അന്ന ബെന്‍. കപ്പേളയിലെ അഭിനയമാണ് അന്നയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമ. സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകന്‍.

Contact the author

Web Desk

Recent Posts

Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 18 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 23 hours ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More