മുന്‍ ഡിജിപിയെ അതിര്‍ത്തിയില്‍ തടഞ്ഞു

സ്വകാര്യ വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് പോകാനായി എത്തിയ മുന്‍ ഡിജിപിയെ അതിര്‍ത്തിയില്‍ തടഞ്ഞു. കേരള- തമിഴ്നാട് അതിര്‍ത്തി ചെക്‌പോസ്റ്റായ കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസ് മുന്‍ ഡിജിപി പി ജെ അലക്‌സാണ്ടറെയാണ് തടഞ്ഞത്. രാജ്യത്താകമാനം ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അലക്സാണ്ടറെ പൊലീസ് തടഞ്ഞത്. ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തമിഴ്നാടും കേരളവും പരസ്പരം യാത്രക്കാരെ കടത്തിവിടുന്നില്ല.

വിവരം അറിഞ്ഞെത്തിയ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തമിഴ്‌നാട് പൊലീസിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യാത്രാ അനുമതി ലഭിച്ചത്. തമിഴ്‌നാട് പൊലീസ് തടഞ്ഞത് മുന്‍  ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ ആണെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതുതെറ്റാണെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി.

Contact the author

web desk

Recent Posts

Web Desk 7 hours ago
Keralam

ദിലീഷ് പോത്തന്‍ സംവിധായകന്‍; രേവതിയും ബിജു മേനോനും ജോജുവും മികച്ച അഭിനേതാക്കള്‍

More
More
Web Desk 8 hours ago
Keralam

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ മന:പൂര്‍വ്വം സൃഷ്ടിച്ചത്- വി ഡി സതീശന്‍

More
More
Web Desk 8 hours ago
Keralam

ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോക്ക് പിന്നില്‍ സുധാകരന്‍റെയും സതീശന്‍റെയും ഫാന്‍സ്‌ - എം സ്വരാജ്

More
More
Web Desk 8 hours ago
Keralam

പ്രായം പരിഗണിച്ച് പി സി ജോര്‍ജിന് ജാമ്യം; ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയില്‍

More
More
Web Desk 9 hours ago
Keralam

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

More
More
National Desk 11 hours ago
Keralam

മികച്ച ദാമ്പത്യജീവിതത്തിന് സ്ത്രീകള്‍ വീട്ടുജോലി ചെയ്യട്ടേ, പുരുഷന്മാര്‍ പുറത്തുപോകട്ടെ- എന്‍ സി പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

More
More