ലഖിംപൂര്‍ അക്രമണം; മകനെതിരെ തെളിവുണ്ടെങ്കില്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ആക്രമണത്തില്‍ മകനെതിരെ തെളിവുണ്ടെങ്കില്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര. കഴിഞ്ഞ ദിവസമാണ് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടി ഇടിച്ചുകേറി 9 പേര്‍ മരണപ്പെട്ടത്.​ യു.പി പൊലീസ്​ അജയ്​ മിശ്ര ഉൾപ്പെടെ 13 പേർക്കെതിരെ കേസെടുത്തിരുന്നു.എന്നാല്‍ അക്രമസംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ്​ ചെയ്​തിട്ടില്ല.

കര്‍ഷകരുടെ മരണവുമായി തന്‍റെ മകന് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മന്ത്രി സ്ഥാനം രാജിവെക്കും. ആശിഷ് മിശ്രക്കെതിരെ യാതൊരു തെളിവുകളും ലഭ്യമായിട്ടില്ല. കര്‍ഷകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അജയ് മിശ്ര കൂട്ടിച്ചേര്‍ത്തു. തിക്കുനിയയിൽ യുപി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യ പ​ങ്കെടുക്കുന്ന പരിപാടിയിലേക്ക് കര്‍ഷകര്‍ പ്രക്ഷോഭവുമായി പോകുമ്പോഴാണ് സംഭവം നടക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കാല്‍നടയായി മുന്നോട്ടുപോകുന്ന കര്‍ഷകര്‍ക്കുപിന്നില്‍ നിന്ന് ജീപ്പ് ഇടിച്ചുകയറ്റുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. കര്‍ഷകരെ ഇടിച്ച വാഹനം പോയതിനുശേഷം മറ്റൊരു വാഹനവും കര്‍ഷകര്‍ക്കിടയിലൂടെ കടന്നുപോകുന്നുണ്ട്. സമരക്കാരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മോദി സര്‍ക്കാരിന്റെ മൗനം ഈ കുറ്റത്തിലെ അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നതാണെന്ന് ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. 

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 13 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More