കോണ്‍ഗ്രസില്‍ നിന്ന് കുറച്ചെണ്ണം കൂടി പോകാനുണ്ട്, പിന്നെ എല്ലാം ശരിയാവും- കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് കുറച്ചെണ്ണം കൂടി പോകാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പുറത്തുപോകാനുളളവര്‍ പോയിക്കഴിയുമ്പോള്‍ പിന്നെ എല്ലാം ശരിയാവും എന്ന് മുരളീധരന്‍ പറഞ്ഞു. കെ പി സി സി നിര്‍വ്വാഹക സമിതി അംഗം പി വി ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടത് സംബന്ധിച്ച കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോന്‍സന്‍ മാവുങ്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാല്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാണ്. സിബിഐ  അന്വേഷണം ആവശ്യപ്പെട്ടത് കെ സുധാകരനാണ്. വിഷയം പാര്‍ലമെന്റില്‍ വരെ ഉന്നയിച്ചുകഴിഞ്ഞു എന്നും കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡി ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണങ്ങള്‍ വിജയിക്കില്ല. സര്‍ക്കാരിനെ രക്ഷിക്കാനാണ് ശ്രീജിത്ത് ശ്രമിക്കുക. സര്‍ക്കാര്‍ പ്രതിസ്ഥാനത്തുവരുന്ന കേസുകളിലെല്ലാം ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനാവുന്നതില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളും മൂലമാണ് പി വി ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടത്. അദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 19 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More