നെറ്റ്ഫ്ലിക്സിനെതിരെ പരാതിയുമായി ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കമ്പനി

സിയോള്‍: ദക്ഷിണകൊറിയന്‍ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സേവനദാതക്കളായ എസ്കെ ബ്രോഡ്ബാന്‍റ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ കേസിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുന്ന സീരിസുകള്‍ കാണുവാന്‍ ആളുകള്‍ കൂട്ടത്തോടെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് സിഗ്നലിന്‍റെ വേഗം കുറക്കുന്നുവെന്നാണ് ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കമ്പനിയുടെ പരാതി.

അടുത്തിടെ, ഇന്‍റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് എന്തെങ്കിലും ന്യായമായ പ്രതിഫലം നല്‍കണമെന്ന് സിയോള്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനുപിന്നാലെയാണ് ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കമ്പനി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം, ദക്ഷിണകൊറിയയിലെ ചില നിയമനിര്‍മ്മാതാക്കളും ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് പോലുള്ള കണ്ടന്‍റ് ക്രിയേഷന്‍ കമ്പനികള്‍ പ്രതിഫലം നല്‍കണം എന്ന ആവശ്യവുമുയര്‍ത്തിയിട്ടുണ്ട്. 

യൂട്യൂബ് കഴിഞ്ഞാല്‍ ഏറ്റവും അധികമാളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് നെറ്റ്ഫ്ലിക്സ്. അടുത്തിടെ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത 'സ്ക്വിഡ് ഗെയിം' സീരിസിലൂടെയാണ് നെറ്റ്ഫ്ലിക്സിന് ഇത്രയും പ്രേക്ഷകരെ നേടാന്‍ കഴിഞ്ഞത്. ഈ രണ്ട് ആപ്ലിക്കേഷനും നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ പണം നല്‍കേണ്ടിവരും എന്നാണ് എസ്കെ ബ്രോഡ്ബാന്‍റിന്‍റെ വാദം. അതോടൊപ്പം മറ്റ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ആമസോൺ, ആപ്പിൾ, ഫെയ്സ്ബുക്ക് എന്നിവ പണം നൽകുന്നുണ്ടെന്നും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കമ്പനി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Contact the author

International Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More