ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി; ഷാരൂഖ്‌ ഖാന്‍റെ മകനെ എന്‍ സി ബി ചോദ്യം ചെയ്തു

മുംബൈ: മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ്‌ ഖാന്‍റെ മകന്‍ ആര്യനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. ആര്യനെതിരെ കുറ്റമൊന്നും ചുമത്തിയിട്ടില്ലെന്നും, അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും എന്‍ സി ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് വിലയുള്ള ലഹരി മരുന്ന് കണ്ടെത്തിയിട്ടുണ്ട്.

'ക്രേ ആർക്ക്'​ എന്ന പേരില്‍​ ഫാഷൻ ടി വിയാണ് പരിപാടി സംഘടിപ്പിച്ചത്​. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി ഒരുക്കിയിരുന്നത്. മിയാമിയിൽ നിന്നുള്ള ഡി.ജെ സതാൻ കോലേവ്​, ബുൽസിയ ബ്രോൺകോട്ട്​, ദീപേഷ്​ ശർമ്മ എന്നിവരുടെ പരിപാടികൾ ആദ്യദിവസവും, രണ്ടാം ദിവസം ഒരു മണി മുതൽ എട്ട്​ മണി വരെ ഐവറികോസ്റ്റിൽ നിന്നുള്ള ഡി.ജെ കോഹ്​റ, മൊറോക്കൻ കലാകാരൻ കയാസയും പരിപാടിയുമാണ്‌ ഒരുക്കിയിരുന്നത്. മൂന്നാമത്തെ ദിവസം വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയുമാണ്‌ നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്‍റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂറോളം നീണ്ടുനിന്നിരുന്നു. രണ്ടാഴ്ച മുമ്പാണ്  കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്‍റെ എംപ്രസ് കപ്പലിന്‍റെ ഉദ്ഘാടനം നടന്നത്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More