രാജി പിന്‍വലിക്കാന്‍ സുധീരനോട് ആവശ്യപ്പെടുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെ പി സി സി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവെച്ച വി എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സുധീകരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യസമിതിയുടെ പുനസംഘടന ഹൈക്കമാന്റുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധീരന്റെ രാജിക്കത്ത് വായിച്ചിട്ടില്ലെന്നും അതിനകത്ത് എന്താണെന്ന് അറിയില്ലെന്നുമായിരുന്നു കെ സുധാകരന് കഴിഞ്ഞ ദിവസം പറഞ്ഞത്. അനിവാര്യമായ സാഹചര്യത്തിലാണ് സുധീരന്റെ രാജിയെങ്കില്‍ കുറ്റം പറയാനാകില്ല. എല്ലാ മുതിര്‍ന്ന നേതാക്കളോടും ബഹുമാനമാണ്. ആരെയും അകറ്റാനോ ഒഴിവാക്കാനോ ശ്രമിച്ചിട്ടില്ല. യോഗത്തിന് വിളിക്കാറുണ്ടെങ്കിലും പലരും വരാറില്ല. പുനസംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും കെ പി സി സി പുനസംഘടന സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും തീരുമാനം ഉടനുണ്ടാവുമെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വി എം സുധീരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാജിവെച്ചതിനുശേഷം വി എം സുധീരന്‍ വ്യക്തമാക്കിയത്. പുനസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More