സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്തു

ഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. മോദിയുടെ ചിത്രത്തിനൊപ്പം 'സബ്കാ സാഥ്, സബ്കാ വികാസ്' ടാഗ് ലൈനും സുപ്രീം കോടതി നീക്കം ചെയ്തു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍ ഐ സി) കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ടാഗ്‌ലൈനോട് കൂടിയ ചിത്രം നീക്കം ചെയ്തത്.

എന്‍ ഐ സിയാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയില്‍  കൈകാര്യം ചെയ്യുന്നത്. ഇ- മെയിലിന്‍റെ ഫുട്ടറിലായിരുന്നു മോദിയുടെ ചിത്രവും ടാഗ് ലൈനും ഉണ്ടായിരുന്നത്. ഒരു മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക ചിഹ്നത്തെയോ, പരസ്യത്തെയോ, സന്ദേശത്തെയോയാണ് ഫുട്ടര്‍ എന്നുവിളിക്കുക.

രിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയുടെ ചിത്രത്തിന് ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ല. അതിനാല്‍ ഇത്തരമൊരു ചിത്രം സുപ്രീം കോടതിയുടെ ഇ-മെയിലില്‍ ആവശ്യമില്ലെന്ന് എന്‍ ഐ സിക്ക് നല്‍കിയ ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. അതോടൊപ്പം, മോദിയുടെ ചിത്രത്തിനു പകരം സുപ്രീം കോടതിയുടെ ചിത്രം നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More