ഭാരത് ബന്ദ്‌; സെപ്റ്റംബര്‍ 27-ന് കേരളത്തിലും ഹര്‍ത്താല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ച സെപ്റ്റംബര്‍ 27 കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കാന്‍ തീരുമാനിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി. 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആംബുലന്‍സ്, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യസേവന മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്.

വിവാഹം, മരണം എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എളമരം കരീം എംപി, കെ പി രാജേന്ദ്രന്‍, ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയ നേതാക്കള്‍ വ്യക്തമാക്കി. കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ അനുകൂലിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 നവംബര്‍ 26-നാണ് ഡല്‍ഹിയില്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചത്. സമരം ഒന്‍പതാം മാസത്തിലേക്ക് കടന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവഗണന മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. സമരത്തിന്റെ തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും കര്‍ഷകര്‍ ഖാലിസ്ഥാനികളും തീവ്രവാദികളുമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് പരാജയപ്പെട്ടു.

പിന്നീട് ബിജെപി സര്‍ക്കാര്‍ കര്‍ഷകരുമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തി. പതിനൊന്ന് ഒത്തുതീര്‍പ്പുചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. നിയമങ്ങളില്‍ ഭേദഗതികളാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More