നുഴഞ്ഞുകയറ്റം; ഉറിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി; തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു

ശ്രീനഗര്‍: പാക് നുഴഞ്ഞുകയറ്റം സംബന്ധിച്ച വിവരം ലഭിച്ചതോടെ ഉറി മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി, ഇന്നലെ ആരംഭിച്ച തെരച്ചില്‍ ഒന്നര ദിവസത്തിനുശേഷം ഇന്നും ഊര്‍ജ്ജിതമായി തുടരുകയാണ്. പാക് അതിര്‍ത്തി വഴി ആയുധ സജ്ജരായ ആറ് പേര്‍ ഉത്തര കാശ്മീരിലെ ഉറി മേഖലയിലേക്ക് നുഴഞ്ഞുകയറിയതായാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്നാണ് കരസേനാ ബറ്റാലിയന്‍ തെരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ നുഴഞ്ഞുകയറ്റക്കാരെ തടയാനുള്ള ശ്രമത്തിനിടയില്‍ ഇന്ത്യന്‍ ജവാന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

ശനിയാഴ്ചയോടെയാണ് നുഴഞ്ഞുകയറ്റം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് നുഴഞ്ഞുകയറ്റക്കാര്‍ മടങ്ങിപ്പോയോ അതോ കൊല്ലപ്പെട്ടോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതിനാല്‍ ഇന്ത്യന്‍ സേനയുടെ തെരച്ചില്‍ തുടരുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരുടെയും ദേശവിരുദ്ധ ശക്തികളുടെയും പ്ലാനിങ്ങും തന്ത്രങ്ങളും തകര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് നിര്‍ത്തലാക്കിയത്. ഇതോടെ തെരച്ചില്‍ ശ്രമങ്ങളെ എകോപിപ്പിക്കുന്നതിലും അത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതിലും കാലതാമസം നേരിടുന്നതായാണ് മനസ്സിലാക്കുന്നത്.

ഉറിയില്‍ 2016 -ല്‍ നടന്ന ചാവേര്‍ ആക്രമണങ്ങളുടെ കൃത്യം അഞ്ചാം വാര്‍ഷിക ദിനത്തിലാണ് ഇത്തവണ നുഴഞ്ഞുകയറ്റം നടന്നിരിക്കുന്നത്. 2016 സെപ്തംബര്‍ 18 നാണ് 19 സൈനികരുടെ വീരമൃത്യുവിന് കാരണമായ ചാവേര്‍ ആക്രമണം ഉറി മേഖലയില്‍ ഉണ്ടായത്. തുടര്‍ന്ന് ഇന്ത്യ നടത്തിയ മറുപടി ആക്രമണത്തില്‍ അതിര്‍ത്തിയ്ക്കപ്പുറമുള്ള നിരവധി ഭീകരത്താവളങ്ങള്‍ തകര്‍ത്തിരുന്നു. ഇത്തവണ പാക് സൈഡില്‍ നിന്ന് ആക്രമണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതാദ്യമായാണ് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കാനായി പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More