'കേസെടുത്ത് നിശ്ശബ്ദയാക്കാന്‍ നോക്കേണ്ട'; യുപി പൊലീസിനെതിരെ റാണാ അയ്യൂബ്

ലഖ്നൗ: കൊവിഡ് ദുരിതാശ്വാസത്തിനായി സമാഹരിച്ച തുക വഴിമാറ്റി ചിലവഴിച്ചുവെന്ന് ആരോപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉത്തർ പ്രദേശ് പൊലീസ് നടപടിക്കെതിരെ പ്രമുഖ മാധ്യമ പ്രവർത്തക റാണാ അയ്യൂബ്. കോവിഡ് റിലീഫ് ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും കേസെടുത്ത് തന്നെ നിശ്ശബ്ദയാക്കാമെന്നത് വ്യാമോഹമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ സമാഹരിച്ച പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിച്ചില്ല എന്നാണ് ആരോപണം. വിഷയമുന്നയിച്ച് ഹിന്ദു ഐ.ടി സെൽ സഹ സ്ഥാപകന്റെ പരാതിയിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്ത് കലാപത്തെ കുറിച്ച് റാണാ അയ്യൂബ് നടത്തിയ അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളുമാണ് അവരെ ബിജെപിയുടെ കണ്ണിലെ കരടാക്കിയത്. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പുസ്തകം എഴുതിയശേഷം ദുരനുഭവങ്ങൾ തുടരുകയാണെന്നും മോദി ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും, ഖത്തറിൽ ഇന്ത്യൻ എംബസി ഇടപെട്ട് താൻ പ്രസംഗിക്കേണ്ട ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് അതിന്റെ തെളിവാണെന്നും റാണാ അയ്യൂബ് ആരോപിക്കുന്നു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 23 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More