ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരം - ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ലഖ്‌നൗ: ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. അലഹബാദ് ഹൈക്കോടതിക്ക് 150 വർഷത്തിലേറെ ചരിത്രമാണുള്ളത്. 1975 ൽ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിൻഹയാണ്. ആ തീരുമാനം രാജ്യത്തെ ഇളക്കിമറിച്ചുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

1975 -ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി  ധീരതയുടെതാണ്.  ചഫ് ജസ്റ്റിസ്  ജഗ് മോഹന്‍ലാല്‍ സിന്‍ഹയുടെ വിധി അടിയന്തിരാവസ്ഥ കാലത്തേക്കാണ് നയിച്ചത്. എന്നാല്‍ അതിന്‍റെ  അനന്തരഫലങ്ങൾ ഞാൻ ഇപ്പോൾ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല- എന്‍ വി രമണ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് രാഷ്‌ട്രപതി രാം നാഥ് കൊവിന്ദ്‌ നിര്‍വഹിച്ച ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ദിരാഗാന്ധിയെ ആയോഗ്യയാക്കിയതിന് പിന്നാലെയാണ് 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജ നാരായണന്‍ നല്‍കിയ പരാതിയിലാണ് ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയത്. തെരഞ്ഞെടുപ്പ് കൃത്രിമം, സര്‍ക്കാര്‍ വസ്തുവകകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ദിരയ്‌ക്കെതിരായി അലഹബാദ് ഹൈക്കോടതിയിലാണ് രാജ നാരായണന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തുടര്‍ന്ന് ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുകയും, 6 വര്‍ഷത്തേക്ക് പൊതു പദവികള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More